പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 13/04/2023)

സ്‌കോള്‍ കേരള: യോഗ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍-കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ഒന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ഏപ്രില്‍ 20 വരെയും 100 രൂപ പിഴയോട് കൂടി ഏപ്രില്‍ 27 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് 12500. കോഴ്സ് ഫീസ് ഒറ്റത്തവണ ആയോ രണ്ട് തവണകളായോ അടക്കാം. പ്രവേശന യോഗ്യത ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ കോഴ്സിലെ വിജയം. പ്രായപരിധി 17 വയസ് മുതല്‍ 50 വയസ് വരെ. കോഴ്സിന്റെ കാലാവധി ഒരു വര്‍ഷം .ഒരു ബാച്ചില്‍ 30 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ്  www.scolekerala.org.
ഫോണ്‍ :  8078104255.                                                              
മസ്റ്ററിങ്

കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2022 ഡിസംബര്‍ വരെയുളള പെന്‍ഷന്‍ കൈപ്പറ്റിയവര്‍ അക്ഷയ സെന്റര്‍ വഴി  ജൂണ്‍ 30 -ന് മുമ്പ് ബയോമെട്രിക് മസ്റ്ററിംങ് നടത്തണം. അല്ലാത്തവര്‍ക്ക് ജൂലൈ മുതലുളള പെന്‍ഷന്‍ ലഭിക്കില്ല.  ഫോണ്‍ :0468-2223169.                                                                                

ഫോട്ടോ ജേര്‍ണലിസം കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഏഴാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ വി.ടി അമല്‍ ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ  കെ.എം അര്‍ജുന്‍ രണ്ടാം റാങ്കിനും ഇ.ബി അതുല്‍ കൃഷ്ണന്‍  മൂന്നാം റാങ്കിനും അര്‍ഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.                     

നികുതി അടയ്ക്കണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വരെ കുടിശിക വരുത്തിയിട്ടുളള എല്ലാ നികുതികളും (കെട്ടിട നികുതി, ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി) ഏപ്രില്‍ 25 ന് അകം  ഇ-പെയ്മെന്റ് മുഖേനയോ നേരിട്ടോ ഒടുക്കു വരുത്തി  പ്രൊസിക്യൂഷന്‍ /റവന്യൂ റിക്കവറി നടപടികളില്‍ നിന്നും  ഒഴിവാകണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ : 0468 2350237.

എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിട നിര്‍മാണം ടെന്‍ഡര്‍ ചെയ്തു
എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിട നിര്‍മാണം ടെന്‍ഡര്‍ ചെയ്തതായി അഡ്വ.  പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 8.5 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
മൂന്നു നിലകളിലായിട്ടാണ് പുതിയ കെട്ടിടം നിര്‍മിക്കുക. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല.
റാന്നി നിയോജകമണ്ഡലത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന ചികിത്സാ കേന്ദ്രമായി എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉയരുകയാണ്.      നിലവിലുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിന് നിരവധി കടമ്പകളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ഇത് നിര്‍മാണം വൈകിക്കാന്‍ ഇടയായി. തുടര്‍ന്ന് പ്രമോദ് നാരായണ്‍ എം എല്‍ എ നിരവധി വകുപ്പ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കുകയും ചെയ്തതോടെയാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റി ഇപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സാധ്യമായി രിക്കുന്നത്.
ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാനുള്ള മുറി, കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം, അത്യാഹിത വിഭാഗത്തിന് വേണ്ടി  പ്രത്യേകം സംവിധാനം, ടോയ്‌ലറ്റ്, കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമകേന്ദ്രം, ലാബ്, ഫാര്‍മസി എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവയെല്ലാം പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മെഴുവേലി ഗ്രാമപഞ്ചായത്ത്
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി മെഴുവേലി ഗ്രാമ പഞ്ചായത്തും മെഴുവേലി ശ്രീനാരായണ കോളജിലെ എന്‍എസ്എസ് യൂണിറ്റും ഹരിതകര്‍മസേനയും ചേര്‍ന്ന് ഇലവുംതിട്ട ശ്രീമൂലരാജഗോപാല വിലാസം പബ്ലിക് മാര്‍ക്കറ്റ് ശുചീകരിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെഴുവേലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  രജനി അശോകന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വിനീത അനില്‍, വാര്‍ഡ് അംഗങ്ങളായ ഡി.ബിനു, ശ്രീദേവി ടോണി, രജനി ബിജു, ഷൈനിലാല്‍, സെക്രട്ടറി ആനന്ദ് കിഷോര്‍,  അസിസ്റ്റന്റ് സെക്രട്ടറി  ബിജുകുമാര്‍, വി ഇ ഒ  സ്വരാജ് മെഴുവേലി, ശ്രീ നാരായണ കോളജ് എന്‍എസ്എസ് ചാര്‍ജ് ഓഫീസര്‍ ടി.എം. സിനു, ശ്രീനാരായണ കോളജ് പ്രിന്‍സിപ്പല്‍ മാലൂര്‍ മുരളീധരന്‍, ഇലവുംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. മെയ് 9 മുതല്‍ 17 വരെ  കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം.  ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് കാപ്പിറ്റല്‍ മാനേജ് മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൈം ആന്റ് സ്ട്രെസ് മാനേജ്മെന്റ്, സ്‌കീംസ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 4130 രൂപയാണ് പരിശീലന ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റില്‍ www.kied.info മെയ് ഒന്നിനു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0484-2532890, 2550322, 9605542061.                   

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സോഫ്റ്റ് റ്റൊയ്സ്, നെറ്റിപ്പട്ടം പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 13 ദിവസം.   18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 എന്നീ നമ്പരില്‍  പേര് രജിസ്റ്റര്‍ചെയ്യണം.           

മാലിന്യ സംസ്‌കരണം : എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു.  മാലിന്യം പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതും കത്തിക്കുന്നതും  ജലസ്രോതസുകളില്‍ മലിനജലം ഒഴുക്കി വിടുന്നതുമായി ബന്ധപ്പെട്ട് 16 ഉം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സംഭരണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട്  180 ഉം  നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 853 കി.ഗ്രാം  നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. നിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമാനുസൃത പിഴ ഈടാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി തുടങ്ങി. എല്ലാ വ്യാപാരി വ്യവസായികളും ഒറ്റതവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അടക്കമുളള അജൈവ വസ്തുക്കളുടെ വില്‍പനയും വിതരണവും നിര്‍ത്തലാക്കി പകരം പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉത്പാദന വിതരണത്തില്‍ ശ്രദ്ധ കൊടുക്കണമെന്നും എല്‍എസ്ജിഡി പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

                              



error: Content is protected !!