തീവണ്ടിയില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം:റെയില്‍വേ സ്റ്റേഷന് സമീപം പിഞ്ചുകുഞ്ഞിന്റേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍

 

konnivartha.com : ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പൊള്ളലേറ്റു. ഇതിനിടെ രക്ഷപെടാന്‍ തീവണ്ടിയില്‍നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം  ട്രാക്കില്‍ കണ്ടെത്തി.

കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത് . പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരാണ് മരിച്ചതെന്നാണ് വിവരം. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആക്രമണം ഭയന്ന് കണ്ണൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും ട്രെയിനില്‍ നിന്ന് ചാടിയെന്ന് യാത്രക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓടുന്ന ട്രെയിനില്‍ സഹയാത്രകരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ 9 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

Three persons, including a one-year-old child and a woman, were found dead on the tracks near the Elathur railway station here, hours after a man allegedly set afire a co-passenger and injured eight others on board an express train

error: Content is protected !!