കോന്നി കല്ലേലി കാട്ടാത്തി കോളനിയിൽ ജനുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്

കേരള വനം വന്യജീവി വകുപ്പ്, കാട്ടാത്തി വനസംരക്ഷണസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോന്നി കല്ലേലി കാട്ടാത്തി കോളനിയിൽ ജനുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്, കാട്ടുതീ പ്രതിരോധ ക്യാമ്പ്, സൗജന്യ കിറ്റ് വിതരണം എന്നിവ നടക്കും.

 

വിഖ്യാത എക്കോ ഫിലോസറും ഭൗമശില്പിയും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. നാട്ടുവത്തുമുഴി ഫോറസ്ററ് റേയ്ഞ്ച് ഓഫീസർ ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗം വി കെ രഘു, സാമൂഹ്യപ്രവർത്തകൻ ഉല്ലാസ് കോവൂർ, കാട്ടാത്തി വന സംരക്ഷണ സമിതി സെക്രട്ടറി ഷൈൻ സലാം, കാട്ടാത്തി വി എസ് എസ് പ്രസിഡന്റ് വി ശശികുമാർ, കരിപ്പാൻതോട് ഡപ്യുട്ടി റേയ്ഞ്ച് ഓഫീസർ സി എസ് സതീഷ് കുമാർ, കരിപ്പാൻതോട് എസ് എഫ് ഓ എസ് അജയൻ, കൃഷ്ണകുമാർ സ്വാമി, ഫോക് ലോർ സിംഗർ അമ്പാടി കല്ലറ, വി എസ് എസ് റേഞ്ച് കോർഡിനേറ്റർ പി ആർ അഭിലാഷ്, ഷിബിൻ മേടയിൽ എന്നിവർ പ്രസംഗിക്കും. കൊക്കാത്തോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ ശ്രീജയൻ. സി, പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിലെ ഡോക്ടർമാരായ എസ് അനസ് ഖാൻ, മുഹമ്മദ്‌ നാസ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും

error: Content is protected !!