വികസനോന്മുഖ വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകപങ്ക് : ശ്രീ. കെ വി സുധാകരന്‍

ഇതരവാര്‍ത്തകളുടെ കുത്തൊഴുക്കിനിടെയിലും വികസനോന്മുഖ വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകപങ്ക് വഹിക്കാനാകുമെന്ന് സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ശ്രീ. കെ വി സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി), ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രാദേശിക മാധ്യമ ശില്‍പശാല -വാര്‍ത്താലാപ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ പുനക്രമീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രാഥമിക കടമയെന്നും അദ്ദേഹം പറഞ്ഞു.

ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പിഐബിയില്‍ ഇന്റര്‍ണ്‍ഷിപ്പിന് ഉടന്‍ അവസരം നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പിഐബി തിരുവനന്തപുരം മേഖലാ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍  ശ്രീ. വി. പളനിച്ചാമി അറിയിച്ചു.  പ്രസ് ക്ലബ് സെക്രട്ടറി ശ്രീ. ടി കെ  അനില്‍കുമാര്‍ , പ്രസിഡന്റ് ശ്രീ. എസ് സജിത് എന്നിവരും സംസാരിച്ചു.

വിള സംരക്ഷണത്തില്‍  പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന വഹിക്കുന്ന പങ്കിനെ കുറിച്ച്  അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് തിരുവനന്തപുരം  റീജിയണല്‍ ഡെവലപ്മെന്റ് മാനേജര്‍ ഡോ. പി. ആര്‍. പ്രസീദയും, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ -ബാങ്കുകളുടെ പങ്കും സേവനങ്ങളും  എന്ന വിഷയത്തില്‍ ആലപ്പുഴയിലെ ലീഡ് ബാങ്ക് (എസ്ബിഐ) മാനേജര്‍ ശ്രീ. എം അരുണും സംസാരിച്ചു.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെയും അതിന്റെ വിവിധ മാധ്യമ യൂണിറ്റുകളെയും കുറിച്ച് പിഐബി ജോയിന്റ് ഡയറക്ടര്‍ ശ്രീമതി. പാര്‍വ്വതി.വി വിശദീകരിച്ചു.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തിരുവനന്തപുരം ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ ശ്രീ. എല്‍ സി പൊന്നുമോന്‍, ആകാശവാണി ആലപ്പുഴ പാര്‍ട്ട് ടൈം കറസ്‌പോണ്ടന്റ് ശ്രീ. ആര്‍ രവികുമാര്‍, ദൂരദര്‍ശന്‍ സ്ട്രിംഗര്‍ ശ്രീ. വി വിജീഷ് കുമാര്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ഗ്യാരന്റി പദ്ധതിഗുണഭോക്താവായ ബി ജയമ്മ, ചേര്‍ത്തല, മുദ്രാലോണ്‍ ലഭിച്ച വി ശാന്തിനി, കലവൂര്‍ എന്നിവര്‍ സംരംഭകത്വ അനുഭവങ്ങളും പങ്കുവെച്ചു.

തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. നവീന്‍ ശ്രീജിത്ത് സ്വാഗതവും , മീഡിയ & കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ ശ്രീ. ഗോപകുമാര്‍ പി നന്ദിയും പറഞ്ഞു.

error: Content is protected !!