സ്റ്റാർ ഉണ്ടാക്കി ‘സ്റ്റാറായി കുട്ടികളും രക്ഷിതാക്കളും

 

konnivartha.com/റാന്നി: സ്റ്റാർ ഒന്നിന് 2000 രൂപ.റാന്നി ബിആർസിയിൽ ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും നിർമ്മിച്ച നക്ഷത്രങ്ങൾക്കാണ് സ്റ്റാർ വില. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സി യുടെ സ്പെഷ്യൽ കെയർ സെന്ററുകളിൽ പരിഹാരബോധന ക്ലാസുകൾക്ക് വരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആണ് നക്ഷത്രവിളക്ക് നിർമ്മാണ പരിശീലനം നൽകിയത്.

നക്ഷത്രങ്ങളുടെ വിപണനോദ്ഘാടനം റാന്നി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സച്ചിൻ വയലാനിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് വാർഡ് മെമ്പർ ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു.

ബിപിസി ഷാജി എ. സലാം,സി ആർ സി കോ-ഓർഡിനേറ്റർ ബീനാമ്മ കോശി എന്നിവർ സംസാരിച്ചു.ബാബു പി ജോയ് 2000 രൂപ നൽകി ആദ്യ നക്ഷത്രം സ്വന്തമാക്കി. മിനിമോൾ കെ. മാത്യു, ഷിനി കെ.പി, വിഞ്ചു വി ആർ, നിമിഷ അലക്സ്, സീമ എസ്. പിള്ള,രാജ്യശ്രീ ആർ, ഹിമ മോൾ സേവിയർ, അഞ്ജന എസ്.,മേരിക്കുട്ടി എസ് കുര്യൻ,ലീബ ബാബു എന്നിവർ വിവിധ ഗ്രൂപ്പുകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സിഎംഎസ് എൽ പി സ്കൂൾ എണ്ണൂറാം വയൽ,ജി യു പി എസ് റാന്നി -വൈക്കം, ജി.യു.പി.എസ്. വരവൂർ, ജി.എൽ.പി.എസ് മക്കപ്പുഴ, ഹൈസ്കൂൾ റാന്നി-പെരുന്നാട്,ജി എൽ പി എസ് നാറാണംമൂഴി എന്നിവിടങ്ങളിലാണ് നിലവിൽ സ്പെഷ്യൽ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്. സ്പെഷ്യൽ സെന്ററികളിൽ പരിഹാരബോധന ക്ലാസുകളും വിവിധ തെറാപ്പി സേവനങ്ങളും കുട്ടികൾക്ക് നൽകുന്നു.

error: Content is protected !!