കോന്നി വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം

konnivartha.com : കോന്നി വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം . കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ്‌ മെമ്പര്‍ അനി സാബു ഇത് സംബന്ധിച്ച് വനം വകുപ്പിലുംപോലീസിലും വിവരം അറിയിച്ചു .

 

ആദ്യം വകയാര്‍ സാറ്റ് ടവര്‍ സ്ഥലത്തുകൂടി പുലി ഓടി പോകുന്നതായി അന്യ സംസ്ഥാന തൊഴിലാളികള്‍ കണ്ടെന്നു പറയപ്പെടുന്നു . വൈകിട്ട് വകയാര്‍ മന്ത്ര  പാറ മേഖലയില്‍ പുലിയെന്നു സംശയിക്കുന്ന ജീവി ചാടി പോകുന്നതായും പ്രദേശ വാസികള്‍ പറയുന്നു .

മന്ത്ര പാറയ്ക്ക് അടുത്ത് ഏക്കര്‍ കണക്കിന് റബര്‍ തോട്ടം ഉണ്ട് .ഇവിടെ കാട് കയറികിടക്കുന്ന സ്ഥലം ആണ് . വന്യ മൃഗങ്ങള്‍ ഇതില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുക പ്രയാസകരം ആണ് . കൂടല്‍ കലഞ്ഞൂര്‍ മേഖലയില്‍ പുലിയെ കണ്ടെത്തിയതോടെ വകയാര്‍ മേഖലയിലും ഭീതിയില്‍ ആണ് . പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടല്‍ മേഖലയില്‍ കൂട് വെച്ച് കാത്തിരിക്കുന്നു .ഇതിനു ഇടയില്‍ ആണ് വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്നുള്ള അഭ്യൂഹം പരന്നത് .

error: Content is protected !!