പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

 

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി.

ഭൗതികശരീരം 10.12.2022 ശനിയാഴ്ച രാവിലെ 11 മണിക്ക് കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം പത്തനംതിട്ടയിലെ വസതിയായ ആനക്കല്ലിലേക്ക് കൊണ്ടുപോകുന്നതാണ്. സംസ്കാരം 11.12.2022 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്.

ഭാര്യ : ഇ എലിസബത്ത് (സീനിയർ ടീച്ചർ,ശ്രീ നാരായണ പബ്ലിക് സ്കൂൾ,കോന്നി )
മക്കൾ : റീന തോമസ് (എഞ്ചിനീയർ, ഏഷ്യാനെറ്റ്‌ ), റീബു വി തോമസ് (യുഎസ് കോൺസുലേറ്റ്, ദുബായ് )
മരുമക്കൾ : സജി തോമസ് (എഞ്ചിനീയർ, തിരുവനന്തപുരം ), ശോഭ സൂസൻ മാത്യൂസ് (ദുബായ് )

error: Content is protected !!