പമ്പാതീരവും പരിസരവും ശുചീകരിച്ചു

 

ശബരിമല തീര്‍ഥാടനം: യോഗം നവംബര്‍ മൂന്നിന്

ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നവംബര്‍ മൂന്നിന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

പമ്പാതീരവും പരിസരവും ശുചീകരിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പാ നദിയുടെ തീരവും പരിസരവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ ചേര്‍ന്ന് ശുചീകരിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി പമ്പയുടെ തീരത്ത് കൂടികിടന്ന പഴയതുണികള്‍ തീരത്ത് നിന്ന് പൂര്‍ണമായും നീക്കം ചെയ്തു. നദിയില്‍ ഭക്തര്‍ നിക്ഷേപിച്ചിരുന്ന തുണികള്‍, മറ്റ് പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ വാരിയെടുത്ത് നദിയെ മാലിന്യ മുക്തമാക്കി ശുചീകരണ യജ്ഞം നടത്തി.

ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ രവികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശാന്തകുമാര്‍, പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മണികണ്ഠന്‍, നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു.വി.നാഥ് തുടങ്ങിയവരും ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ദേവസ്വം ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

error: Content is protected !!