യാത്രക്കാരെ അധിക്ഷേപിച്ച് വനിതാ കണ്ടക്ടർ; ബസില്‍ നിന്ന് ഇറക്കിവിട്ടു

 

തിരുവനന്തപുരത്ത് യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി കണ്ടക്ടർ. യാത്രക്കാരെ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. ചിറയിൻകീഴിലാണ് സംഭവം. മെഡിക്കൽ കോളജ് – ചിറയിൻകീഴ് സർവീസ് നടത്തുന്ന ബസിലാണ് യാത്രക്കാരെ ഇറക്കിവിട്ടത്.

ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പരാതി ഉന്നയിച്ചു . പരാതിയ്ക്ക് ഇടയാക്കിയ സംഭവത്തിലെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കെ എസ് ആര്‍ ടി സിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു

error: Content is protected !!