എകെജി സെന്റർ ആക്രമണം; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അറസ്റ്റില്‍

Spread the love

crime branch arrested youth congress activist in akg center attack
സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ കെ ജി സെന്റർ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തു . യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ്‌ ജിതിനാണ് പിടിയിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത് കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയാണ് ജിതിന്‍. ഇയാളാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.
എകെജി സെൻ്റര്‍ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് കേസില്‍ പഴുതടച്ച അന്വേഷണത്തിലൂടെ പൊലീസ് പ്രതിഎന്ന് സംശയിക്കുന്നയാളെ പിടികൂടിയത് .

error: Content is protected !!