വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവിലേക്ക് അഭിമുഖം 16 ന്

 

konnivartha.com : തമിഴ്‌നാട് ഹൊസൂരിലെ ടാറ്റാ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലേക്ക് 15000 രൂപ ശമ്പളത്തില്‍ പ്ലസ് ടു യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 16 ന് പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രാവിലെ 10 മുതല്‍ ഇന്റര്‍വ്യു നടത്തും.

യോഗ്യത: 2021-22 വര്‍ഷത്തില്‍ പ്ലസ് ടു പാസായവര്‍ ആയിരിക്കണം. പ്രായം-30/9/2022ല്‍ 18-20, ഭാരം: 43 കി.ഗ്രാം -65 കി.ഗ്രാം, ഉയരം: 150 സെ.മി (മിനിമം) ഉണ്ടായിരിക്കണം. ഭക്ഷണം, താമസം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 04682222745.

error: Content is protected !!