കനത്ത മഴ : പത്തനംതിട്ട ജില്ലയില്‍ വ്യാപക വെള്ളക്കെട്ട്

 

konnivartha.com : കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി വെള്ള കെട്ട് രൂപം കൊണ്ടു .തോടുകള്‍ കൂടി നിറഞ്ഞു കവിഞ്ഞതിനാല്‍ മഴ വെള്ളം ഒഴുകി പോകുവാന്‍ ഇടമില്ലാതെ ആയി . മാലിന്യം നിറഞ്ഞു ഓടകള്‍ കൂടി അടഞ്ഞു . പത്തനംതിട്ട വെട്ടിപ്രത്ത് ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപമുണ്ടായവെള്ള കെട്ടു രൂപം കൊണ്ടത് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ചു .കനത്ത മഴയെ തുടര്‍ന്ന് വെണ്ണിക്കുളം ജംഗ്ഷനില്‍ വെള്ളക്കെട്ട് ഉണ്ടായി .

വയലുകള്‍ വ്യാപകമായി നികത്തി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതോടെ ഒരു മണിക്കൂര്‍ പോലും ഉള്ള മഴ വെള്ളത്തെ ഒഴുക്കി വിടാന്‍ കഴിയുന്നില്ല . മിക്ക തോടുകളും വീതി കുറഞ്ഞു . തോടുകള്‍ പോലും വ്യാപകമായി പല ഭാഗത്തും കയ്യേറി . ഇതിനാല്‍ മഴവെള്ളം സുഗമമായ നിലയില്‍ ഒഴുകി പോകാന്‍ സാധിക്കില്ല . കനത്ത മഴയെ തുടര്‍ന്ന് ചെങ്ങരൂര്‍ ജംഗ്ഷനിലും വെള്ളക്കെട്ട് ഉണ്ടായി .വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം

 

error: Content is protected !!