മുല്ലപ്പെരിയാർ ഡാം തുറന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി

Spread the love

 

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്.

ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്.അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട. 2018 ലെ അനുഭവം ഉണ്ടാകില്ല. റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുകയെന്ന് വന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

error: Content is protected !!