നിരവധി തൊഴില്‍ അവസരം

പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. റാന്നി, പത്തനംതിട്ട, പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി ഹോസ്റ്റലുകളില്‍ 2022-23 അധ്യയന വര്‍ഷം ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അതത് വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ ബിരുദാനന്തര ബിരുദവും യുപി ക്ലാസിലേക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യതയുള്ള എസ്സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുക്കളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കുന്ന അപേക്ഷ അതത് ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജായി ഓഫീസര്‍ക്ക് ജൂണ്‍ പത്തിന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0468 2322712.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

 

പ്രായപരിധി: 35 വയസ്( നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി). പരമാവധി പ്രതിമാസ പ്രതിഫലം/ ആനുകൂല്യം: 16940 രൂപ. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. 2023 ഫെബ്രുവരി ഒന്നുവരെയാണ് പാനലിന്റെ കാലാവധി. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃപ്തികരമായ നിലവാരം കാഴ്ചവയ്ക്കുന്നതിന് കഴിയുന്നില്ലായെന്ന് ബോധ്യപ്പെടുന്നപക്ഷം അത്തരം ഉദ്യോഗാര്‍ഥികളെ പാനലില്‍ നിന്ന് ഒഴിവാക്കും. 2022 ജൂണ്‍ 28ന് മുന്‍പായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടക്കും.

 

വാക് ഇൻ ഇന്റർവ്യൂ

 

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയറെ നിയമിക്കുന്നതിന് ജൂൺ 7 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 20ന് നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

 

സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് രാവിലെ 10 മണി മുതലും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ഉച്ചയ്ക്ക് ഒരു  മണി മുതലുമാണ് ഇന്റർവ്യൂ. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 04902346027, ഇ-മെയിൽ: brennencollege@gmail.com.

ഇൻസ്ട്രക്ടർ താത്ക്കാലിക ഒഴിവ്

കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി ട്രേഡിൽ ഈഴവ വിഭാഗത്തിൽ സംവരണം ചെയ്ത താത്ക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ജൂൺ 2ന് 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം.

 

അധ്യാപക നിയമനം

പാലക്കാട്    ഷൊര്‍ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഹ്യൂമാനിറ്റീസ് ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തസ്തികകളില്‍ അധ്യാപക നിയമനം നടത്തുന്നു. ഹ്യൂമാനിറ്റീസ്/ ലാംഗ്വേജസ് (ഇംഗ്ലീഷ്) ബിരുദം, ബി.എഡ്, കെ.ടെറ്റ്, സെറ്റ്, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് ഹ്യൂമാനിറ്റീസ് ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലും മലയാള ഭാഷയില്‍ ബിരുദം, ബി.എഡ്, കെ.ടെറ്റ്, സെറ്റ്, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തസ്തികയിലും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ രണ്ടിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍ – 0466 2222197

താത്ക്കാലിക നിയമനം

പാലക്കാട്  ഗവ.പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എന്‍ജിനിയറിങില്‍ ബിരുദമാണ് യോഗ്യത. തൊഴില്‍ പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  ജൂണ്‍ ആറിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 0491 2572640

അധ്യാപക ഒഴിവ്

പാലക്കാട്  തോലനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം (മലയാളം), യു.പി.എസ്. ടി (മലയാളം മീഡിയം), എല്‍.പി.എസ്.ടി (മലയാളം മീഡിയം) ജൂനിയര്‍ അറബിക് ടീച്ചര്‍, ഫുള്‍ടൈം മീനിയല്‍ തസ്തികകളില്‍ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31 ന് രാവിലെ 10. 30 ന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അധ്യാപക നിയമനം

കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയിലേക്ക് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിഭാഗങ്ങളിലെ സ്‌കൂള്‍ വിഷയങ്ങള്‍ക്കും, കലാ വിഷയങ്ങള്‍ക്കും അധ്യാപക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 2, 3, 4, 6 തീയതികളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി കലാമണ്ഡലത്തില്‍ അഭിമുഖത്തിന് എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. വിഷയം, സമയക്രമം www.kalamandalam.ac.in ല്‍ പ്രസിദ്ധീകരിക്കും. ഫോണ്‍ -04884 262418

അധ്യാപക ഒഴിവ്

പാലക്കാട്  ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫയര്‍  ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, യു.പി.എസ്.ടി, എല്‍.പി.എസ്.ടി തസ്തികകളില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ മെയ് 30 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍-0491 2811081.

error: Content is protected !!