നിരവധി തൊഴില്‍ അവസരങ്ങള്‍

സൂപ്പർവൈസർ താത്കാലിക ഒഴിവ്

konnivartha.com : സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർ (ടെക്‌സ്റ്റൈൽസ്) – വീവിങ്, സൂപ്പർവൈസർ (ടെക്‌സ്റ്റൈൽസ്) – സ്പിന്നിങ് തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്.
സൂപ്പർവൈസർ (ടെക്‌സ്‌റ്റൈൽസ്) – വീവിങ് തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് ടെക്‌സ്‌റ്റൈൽസും ഒരു സർക്കാർ / അർദ്ധ സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ റെഗുലർ കോഴ്‌സിന് ശേഷം അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടെക്‌സ്‌റ്റൈൽ ടെക്‌നോളജിയിൽ/ ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ ഡിപ്ലോമയും ഒപ്പം ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ /ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

 

സൂപ്പർവൈസർ (ടെക്‌സ്‌റ്റൈൽസ്) – സ്പിന്നിങ് – തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് ടെക്‌സ്‌റ്റൈൽസും ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ റെഗുലർ കോഴ്‌സിന് ശേഷം അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടെക്‌സ്‌റ്റൈൽ ടെക്‌നോളജിയിൽ ഡിപ്ലോമയും ഒപ്പം ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ /ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

 

പ്രായം 01.01.2021 ന് 41 വയസ് കവിയാൻ പാടില്ല. 25,000 രൂപ പ്രതിഫലം.
സൂപ്പർവൈസർ (ടെക്‌സ്‌റ്റൈൽസ്) – വീവിങ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു ഒഴിവും മുസ്ലീം വിഭാഗത്തിന് ഒരു ഒഴിവും, സൂപ്പർവൈസർ (ടെക്‌സ്‌റ്റൈൽസ്) – സ്പിന്നിങ് – തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു ഒഴിവും, ഇഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് ഒരു ഒഴിവും, എസ്.സി വിഭാഗത്തിന് ഒരു ഒഴിവുമാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒന്നിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

സ്റ്റേറ്റ് കോ-ഓർഡിനേറ്റർ

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം എം.ഡബ്ലൂ.പി.എസ്.സി-2007 ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്കായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമം നടത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

 

സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം/എം.എസ്.ഡബ്ലൂമാണ് യോഗ്യത. വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പാസായിരിക്കണം സർക്കാർ/സർക്കാരിത സംഘടനകളിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ പ്രോജക്ട് മാനേജർ/സൂപ്രണ്ട് തസ്തികകളിലോ അതിനു മുകളിലുള്ള തസ്തികകളിലോ  ഉള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 29,200 രൂപ.

 

നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ ആറിന് വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, വികാസ്ഭവൻ, 5-മത്തെ നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

 

അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുള്ളിൽ sjdesection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും അയക്കാം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലും ആവശ്യമായ രേഖകൾ സഹിതവും സമർപ്പിക്കാത്ത അപേക്ഷകളും പരിഗണിക്കില്ല. അപേക്ഷയുടെ കവറിനു പുറത്ത് Application for the post of State Co-ordinator, MWPSC എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.sjd.kerala.gov.iി ൽ ലഭിക്കും.

 

അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഭൗതികശാസ്ത്രം, പാർട്ട്‌ടൈം മലയാളം അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത.

 

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മേയ് 30നു രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2210671, 9400006461.

ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

 

കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷകൾ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 10 ന് വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം. വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2308687, 9447304366.

ഗസ്റ്റ് ലക്ചറർ

തലശേരി ചൊക്ലി ഗവൺമെന്റ് കോളജിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും.

 

കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മൈയ് 31നു കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04902966800.

ഗസ്റ്റ് ലക്ചറർ ഒഴിവ്

മലയിൻകീഴ് എം.എം.എസ്. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം, ഹിന്ദി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.

 

നിയമനത്തിനായി ജൂൺ ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് സ്റ്റാറ്റിസ്റ്റിക്സ്, രണ്ടിനു രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് ഒന്നിന് മലയാളം, മൂന്നിനു രാവിലെ 10നു കൊമേഴ്സ്, ഉച്ചയ്ക്ക് ഒന്നിനു ഹിന്ദി, നാലിനു രാവിലെ 10ന് ജേണലിസം എന്നിങ്ങനെയാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ/കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുൻപരിചയം, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയവയും പകർപ്പുകളും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം.

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനു താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഇൻ ഹോസ്പിറ്റാലിറ്റി എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി: 18-50 നും മധ്യേ.

 

താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 15ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപരും-16 എന്ന വിലാസത്തിലോ principal@cet.ac.in എന്ന ഇ-മെയിലിലോ അപേക്ഷിക്കണം.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ ഹോംസയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 3ന് രാവിലെ 10.30നു നടക്കും.

 

കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തതു തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

error: Content is protected !!