2065 കേന്ദ്ര ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

രാജ്യമെങ്ങും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും, വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി  337 തസ്തികകളിലെ    2065 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 18 തസ്തികകളിൽ  48 ഒഴിവുകൾ കേരള കര്‍ണാടക മേഖലയിലാണ്.

konnivartha.com : യോഗ്യത, നിബന്ധനകള്‍, അപേക്ഷ മാതൃക ഉല്‍പ്പെടെയുള്ള വിവരങ്ങള്‍   , https://ssckkr.kar.nic.in/    എന്ന വെബ്‌സൈറ്റില്‍  ലഭ്യമാണ്. ഓണ്‍ലൈനായി 2022 ജൂണ്‍ 13 വരെ അപേക്ഷിക്കാം.

വനിതകൾക്കും , പട്ടിക ജാതി പട്ടിക വര്‍ഗ്ഗ, വിമുക്ത ഭട, വിഭിന്നശേഷീ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെയും  ഫീസിനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

വിധവകള്‍, വിവാഹ മോചിതര്‍, നിയമപരമായി വിവാഹബന്ധം വിച്ഛേദിച്ചവര്‍, വിഭിന്ന ശേഷിയുള്ള പ്രതിരോധ സൈനികര്‍, കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ചില തസ്തികകളിലും വയസ്സിളവുണ്ട്.

 

The Staff Selection Commission has invited applications for 2065 posts in 337 categories in different ministries/departments/organizations of the Government of India. This includes 48 vacancies in 18 categories of posts in Kerala and Karnataka region.

Interested candidates may apply online through the websites before June 13, 2022.

Women, Scheduled Castes, Scheduled Tribes, ex-servicemen, differently abled candidates are exempted from the fee. Widows, divorced women, women judicially separated, disabled Defense personnel and Central Government employees who meet the conditions are eligible for certain age relaxation benefits.

error: Content is protected !!