തൃക്കാക്കരയില്‍ പിണറായി വിജയനെ വാനോളം പുകഴ്ത്തി കെ.വി. തോമസ്

Spread the love

 

തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്.സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി മെട്രോ എത്ര പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അത്തരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂ, അത് പിണറായി വിജയന് കഴിയും.പി.ടിക്കൊപ്പം നിരവധി തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് പി.ടിയില്ല. പി.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നു. പി.ടിയെ സ്‌നേഹിക്കുന്ന ആളുകള്‍, പി.ടി.യുടെ സ്മരണകള്‍ കാത്തുസൂക്ഷിക്കുന്ന ആളുകള്‍ അദ്ദേഹം പറഞ്ഞത് വിസ്മരിച്ചുപോയോ? അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ, അവരാണോ അധികാരത്തിലേക്ക് കടന്നു വരേണ്ടതെന്ന് പി.ടി. ചോദിച്ചിരുന്നു. ഉമയെ ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ പി.ടി. പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കണ്ടെ?കെ വി തോമസ്‌ മനസ്സിലെ നയം വ്യക്തമാക്കി

error: Content is protected !!