കോന്നിയ്ക്ക് ഇത് ധന്യ നിമിഷം : മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയ്ക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു

 

konnivartha.com : കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയില്‍ രചിച്ച മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയ്ക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. ചലച്ചിത്ര ടെലിവിഷൻ രംഗത്തെ അണിയറ പ്രവർത്തകരുടെ സംഘടന [ഇഫ്ട്റ്റ ] തിരുവനന്തപുരം വൈ എം സി എ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഹ്രസ്വ ചിത്ര ചലച്ചിത്ര അവാർഡ് മേളയിൽ വെച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.കെ.ജി അനിൽ നിന്നും കഥാകൃത്ത് പ്രവീൺ പ്ലാവിളയിലിന് മൊമന്റോയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി .

മുൻ മന്ത്രിയും ഇഫ്ട്റ്റ സംസ്ഥാന പ്രസിഡന്റ് പന്തളം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പി ജെ ജയചന്ദ്രൻ, ഇഫ്‌റ്റ സംസ്ഥാന വെസ് പ്രസിഡന്റുന്മാരായ ഹരികുമാർ പൂതങ്കര, രാഹുൽരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ ഐ എന്‍ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ ജോസഫ്, സുരേഷ് രാമന്തളി, മുരുകൻ കവലൂർ വി.ആർ പ്രതാപൻ സിനിമാ താരങ്ങളായ ജോസ്, കൊച്ചുപ്രേമൻ സിനി പ്രസാദ്, ഗായകൻ ശ്രീകാന്ത്, മുൻഷി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു

error: Content is protected !!