റവന്യു കലോത്സവം: ക്രിക്കറ്റില്‍ അടൂര്‍ താലൂക്ക് ജേതാക്കളായി

Spread the love

 

konnivartha.com : റവന്യു കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ഫൈനലില്‍ അടൂര്‍ താലൂക്ക് വിജയികളായി.

 

തിരുവല്ല താലൂക്കും അടൂര്‍ താലൂക്കും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തിരുവല്ല നിശ്ചിത ഏഴ് ഓവറില്‍ 44 റണ്‍സ് എടുത്തു. തിരുവല്ല ഉയര്‍ത്തിയ ലക്ഷ്യം ഏഴു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി അടൂര്‍ മറികടന്നു. അടൂരിന്റെ ബിനു (19 റണ്‍സ് )മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

 

 

മത്സരഫലങ്ങള്‍:

ഷട്ടില്‍ പുരുഷ സിംഗിള്‍സ്
വിജയി -ജിജു തോമസ്, ഹെഡ് സര്‍വേയര്‍, റീസര്‍വെ, അടൂര്‍
റണ്ണര്‍ അപ്പ് – എം. കുഞ്ഞുമോന്‍, കളക്ടറേറ്റ്, പത്തനംതിട്ട

വനിത സിംഗിള്‍സ്
വിന്നര്‍- എസ്. ദീപ്തി സീനിയര്‍ ക്ലാര്‍ക്ക് കളക്ടറേറ്റ്, പത്തനംതിട്ട
റണ്ണര്‍ അപ്പ്- ഷീജ ശ്രീധര്‍, താലൂക്ക് ഓഫീസ്, റാന്നി
മെന്‍സ് ഡബിള്‍സ് വിജയികള്‍- അഖില്‍ വിജയ്, ജിജു തോമസ് (താലൂക്ക് ഓഫീസ്, അടൂര്‍ )
റണ്ണര്‍ അപ്പ്- സജീവ്, കുഞ്ഞുമോന്‍, കളക്ടറേറ്റ്, പത്തനംതിട്ട
മിക്‌സഡ് ഡബിള്‍സ് വിജയികള്‍ – കുഞ്ഞുമോന്‍, എസ്. ദീപ്തി, കളക്ടറേറ്റ്, പത്തനംതിട്ട
റണ്ണര്‍ അപ്പ്- ശ്രീജ ശ്രീധരന്‍, ജയരാജ്, താലൂക്ക് ഓഫീസ്, റാന്നി

error: Content is protected !!