സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനാകില്ല : ഉടൻ ജോലിയിൽ പ്രവേശിക്കണം

 

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്കിയ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ ആകില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. രണ്ട് ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പണിമുടക്ക് ദിവസം സർക്കാർ ജീവനക്കാരുടെ ഹാജർ നിർബന്ധമാക്കണമെന്നും ഡയസ്നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനാകില്ല

error: Content is protected !!