ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 231 -ാമത് സ്നേഹഭവനം ക്രിസ്മസ് സമ്മാനമായി സുജാതക്കും കുടുംബത്തിനും

ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 231 -ാമത് സ്നേഹഭവനം ക്രിസ്മസ് സമ്മാനമായി സുജാതക്കും കുടുംബത്തിനും സഹായമായത് ഷിക്കാഗോ ഫ്രണ്ട്സ് ആർ അസ് ക്ലബ്ബ്

 

KONNIVARTHA.COM : : സാമൂഹിക പ്രവർത്തക ഡോ. എം..എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്ക് പണിത് നൽകുന്ന 231 ആമത് സ്നേഹഭവനം ഷിക്കാഗോയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ആർ അസ് എന്നാ ക്ലബ്ബിന്റെ സഹായത്താൽ ഈ വർഷത്തെ ക്രിസ്മസ് സമ്മാനമായി എഴുമറ്റൂർ വേങ്ങഴതടത്തിൽ സുജാതക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു.

 

വർഷങ്ങളായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവിക്കുകയായിരുന്നു സുജാതയും ഭർത്താവായ വിമലും രണ്ട് കുട്ടികളും. വിമലിന് ശാരീരികമായ അസുഖങ്ങൾ കാരണം ദിവസവും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്ക് രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, വാർഡ് മെമ്പർ കൃഷ്ണകുമാർ മുള പ്പോൺ, കെ. പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.

 

വേറിട്ട ക്രിസ്മസ് സമ്മാനവുമായി ചിക്കാഗോ ഫ്രണ്ട്സ് ആർ അസ് ക്ലബ്. സാമൂഹിക പ്രവർത്തക ഡോക്ടർ എം എസ് സുനിൽ പണിത് നൽകുന്ന 231 ആമത്തെ സ്നേഹ ഭവനമാണ് ഈ വർഷത്തെ ക്രിസ്മസ് സമ്മാനമായി ക്ലബ്ബിന്റെ സഹായത്താൽ നൽകിയത്. ഷിക്കാഗോയിലെ 20 സുഹൃത്തുക്കളായ കുടുംബങ്ങൾ ചേർന്നതാണ് ഫ്രണ്ട്സ് ആർ അസ് ക്ലബ്ബ്.

error: Content is protected !!