പ്രത്യാശയോടെ അട്ടച്ചാക്കല്‍ നിവാസികള്‍ : പോസ്റ്റ്‌ ഓഫീസിന് ഇനി എങ്കിലും വെളിച്ചം കിട്ടണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ): കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല എന്നുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാന്‍ പോസ്റ്റല്‍ ഡിവിഷന്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ പത്തനംതിട്ട ഡിവിഷന് നിര്‍ദേശം നല്‍കി .

പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ലെന്നു കോന്നി വാര്‍ത്ത കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കി .പ്രദേശ വാസിയായ രാജേഷ് പേരങ്ങാട്ട് വാര്‍ത്തയുടെ ലിങ്ക് സഹിതം ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ക്ക്  ഇമെയില്‍ വഴി അയച്ചു കൊടുത്തു . ഉടന്‍ തന്നെ ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ഇടപെടുകയും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പത്തനംതിട്ട ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് .

ഇക്കണ്ട കാലം അത്രയും വെളിച്ചം ഇല്ലാതെ ആണ് ഈ പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിച്ചത് .ഈ ആധുനിക യുഗത്തിലും ഇങ്ങനെ ഒരു പോസ്റ്റ്‌ ഓഫീസ് ഇന്ത്യന്‍ സര്‍ക്കാരിന് കീഴില്‍ ഇവിടെയെ കാണൂ . 1996-97 കാലത്ത് പ്രദേശവാസി നല്‍കിയ സ്ഥലത്ത് നാട്ടുകാര്‍ പിരിവു ഇട്ടു പണിത കെട്ടിടം ആണ് ഇത് . പഴയ കാലത്തെ വാര്‍ക്ക കെട്ടിടം ആണ് .
ഈ പോസ്റ്റ്‌ ഓഫീസില്‍ മാത്രം വൈദ്യുതി ഇല്ല എന്നത് ഒരു വലിയ പോരാഴ്മ തന്നെ ആണ് . വൈദ്യുതി ലഭിക്കുവാന്‍ തടസമായി ഉള്ള എല്ലാ സാങ്കേതിക പ്രശ്നവും ജന പ്രതിനിധികള്‍ ഉടന്‍ പരിഹരിച്ചു കൊടുക്കണം .

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവര്‍ത്തനം . സ്വന്തമായി കെട്ടിടം ഉണ്ടെങ്കിലും വെളിച്ചം ഇല്ലാത്തത് ദു:ഖകരം തന്നെ ആണ് .ഒരു പോസ്റ്റ്‌ മാസ്റ്റര്‍ 2 പോസ്റ്റ്‌ മാന്‍ അടങ്ങിയ ജീവനകാര്‍ ആണ് ഈ സ്ഥാപനത്തിന്‍റെ മുതല്‍ കൂട്ട് . ഇന്റര്‍നെറ്റ് യുഗം പിറന്നിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു . ഉടനടി ഈ പോസ്റ്റ്‌ ഓഫീസിനു വൈദ്യുതി ലഭിക്കാന്‍ ബന്ധപ്പെട്ട എല്ലാ അധികാരികളും കൂടി ആലോചിച്ചു തീരുമാനം എടുക്കണം . ജന പ്രതിനിധികളുടെ ശ്രദ്ധ “കോന്നി വാര്‍ത്ത ഡോട്ട് കോം “ഈ വിഷയത്തിലേക്ക് ക്ഷണിച്ചിരുന്നു .

———————————————
sir,

While acknowledging the receipt of your email complaint dated 22.12.2021, I’m to inform you that your complaint has been forwarded to the Supdt. of Post offices, Pathanamthitta (sppta.keralapost@gmail.com) [Ph: 0468 2222255] Division for necessary enquiries and direct reply to you. Further communication in this regard may kindly be awaited from them.

Assuring you of our best attention always,

Yours faithfully,

 

Assistant Director (CS)

O/o the Chief PMG Kerala Circle

Trivandrum – 33.

Copy to:

The Supdt. of Post offices, Pathanamthitta- The enclosed e-mail complaint is forwarded herewith for immediate enquiry and reply to the complainant.

കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസിന് വൈദ്യുതി വേണ്ടേ…?

error: Content is protected !!