കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസിന് വൈദ്യുതി വേണ്ടേ…?

കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസിന് വൈദ്യുതി വേണ്ടേ…?

KONNIVARTHA.COM : കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല . ഇക്കണ്ട കാലം അത്രയും വെളിച്ചം ഇല്ലാതെ ആണ് ഈ പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിച്ചത്. ഇവിടെ ജോലി ചെയ്ത എല്ലാ ജീവനകാരെയും നാട്ടുകാര്‍ നമിക്കുന്നു .

ഈ ആധുനിക യുഗത്തിലും ഇങ്ങനെ ഒരു പോസ്റ്റ്‌ ഓഫീസ് ഇന്ത്യന്‍ സര്‍ക്കാരിന് കീഴില്‍ ഇവിടെയെ കാണൂ . 1996-97 കാലത്ത് പ്രദേശവാസി നല്‍കിയ സ്ഥലത്ത് നാട്ടുകാര്‍ പിരിവു ഇട്ടു പണിത കെട്ടിടം ആണ് ഇത് . പഴയ കാലത്തെ വാര്‍ക്ക കെട്ടിടം ആണ് .
ഈ പോസ്റ്റ്‌ ഓഫീസില്‍ മാത്രം വൈദ്യുതി ഇല്ല എന്നത് ഒരു വലിയ പോരാഴ്മ തന്നെ ആണ് . വൈദ്യുതി ലഭിക്കുവാന്‍ തടസമായി ഉള്ള എല്ലാ സാങ്കേതിക പ്രശ്നവും ജന പ്രതിനിധികള്‍ ഉടന്‍ പരിഹരിച്ചു കൊടുക്കണം .

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവര്‍ത്തനം . സ്വന്തമായി കെട്ടിടം ഉണ്ടെങ്കിലും വെളിച്ചം ഇല്ലാത്തത് ദു:ഖകരം തന്നെ ആണ് .ഒരു പോസ്റ്റ്‌ മാസ്റ്റര്‍ 2 പോസ്റ്റ്‌ മാന്‍ അടങ്ങിയ ജീവനകാര്‍ ആണ് ഈ സ്ഥാപനത്തിന്‍റെ മുതല്‍ കൂട്ട് . ഇന്റര്‍നെറ്റ് യുഗം പിറന്നിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു . ഉടനടി ഈ പോസ്റ്റ്‌ ഓഫീസിനു വൈദ്യുതി ലഭിക്കാന്‍ ബന്ധപ്പെട്ട എല്ലാ അധികാരികളും കൂടി ആലോചിച്ചു തീരുമാനം എടുക്കണം . ജന പ്രതിനിധികളുടെ ശ്രദ്ധ “കോന്നി വാര്‍ത്ത ഡോട്ട് കോം “ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നു . കൃത്യമായ മറുപടികള്‍ നല്‍കി ജനകീയ ആവശ്യങ്ങള്‍ക്ക് പിന്‍ തുണ നല്‍കണം .

#അട്ടച്ചാക്കല്‍പോസ്റ്റ്‌ ഓഫീസ് #attachakkalpostoffice #postmastergeneralkeralam #centralgovernmentofindia

റിപ്പോര്‍ട്ട് : രാജേഷ്‌ പേരങ്ങാട്ട്

 

error: Content is protected !!