ആദായം തരും ചോലമുണ്ട കുരുമുളക് : ശരാശരി 35വർഷം വരെ വിളവ്

 

KONNIVARTHA.COM : ചോലമുണ്ട (മലബാർ എക്സൽ )മധ്യ കേരളത്തിൽ കൃഷി ചെയ്യാൻ പറ്റിയ ഇനം കുരുമുളകാണ് . വേനലിനെ നന്നായി ചെറുക്കുന്ന ചോലമുണ്ട ഇട മഴ കുറഞ്ഞ തൃശൂർ പാലക്കാട്‌, മലപ്പുറം ജില്ലകളിൽ കൃഷി ചെയ്യാൻ ഉത്തമം. എല്ലാ വർഷവും ഈ കൊടി ആവറേജ് വിളവ്. പൊതുവെ കേട് കുറവ് ആണ് ചോലമുണ്ടക്ക്, ദ്രുതവാട്ടം പോലുള്ള രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കും.

ശരാശരി 35വർഷം വരെ വിളവ് തരും.ഇതിന്‍റെ തൂക്കം ഒരു കിലോ പച്ച കുരുമുളക് ഉണങ്ങിയാൽ 350gm ഉണക്ക കുരുമുളക് കിട്ടും. പന്നിയൂർ ഇനങ്ങളെ അപേക്ഷിച്ച് ചോലമുണ്ടക്ക് എരുവ് വളരെ കൂടുതൽ ആണ്. പേര് പോലെ തന്നെ ചോലമുണ്ട അത്യാവശ്യം ചോല ഉള്ള സ്ഥലങ്ങളിൽ വളരും അത് പോലെ ചെറിയ വെള്ളകെട്ടിലും പിടിച്ച് നിൽക്കും.

ചോലമുണ്ടയുടെ വിളവെടുപ്പ് ഡിസംബർ മുതൽ ഫെബ്രുവരി വരെ ആണ് മറ്റ് ഉള്ള കുരുമുളക് ഇനങ്ങളെ വച്ച് ചോലമുണ്ട വളരെ പതുക്കെ മാത്രം ആണ് വളരുക അത് മാത്രം ആണ് ന്യൂനത. മൂന്നാം വർഷം മുതൽ ആണ് കായ്ക്കുന്നത്.

Sino George

error: Content is protected !!