എല്‍.ഐ.സി:കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി

കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി
konnivartha.com : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി) യുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രണ്ടര ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ക്ക് എല്‍.ഐ.സി കോട്ടയം സീനിയര്‍ ഡിവിഷന്‍ മാനേജര്‍ വി.എസ് മധു കൈമാറി.
എല്‍.ഐ.സി കോട്ടയം ഡിവിഷന് കീഴിലുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് രണ്ടര ലക്ഷം രൂപാ വീതമുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ എല്‍.ഐ.സി കൈമാറിയിട്ടുണ്ട്.
മാര്‍ക്കറ്റിംഗ് മാനേജര്‍ അജു മാത്യൂസ്, സെയില്‍സ് മാനേജര്‍ ജി.ബിജു, സീനിയര്‍ മാനേജര്‍ സി.എസ് ജയചന്ദ്രന്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ എന്‍.ഉണ്ണികൃഷ്ണന്‍, കോഴഞ്ചേരി സാറ്റലൈറ്റ് മാനേജര്‍ എന്‍.പി.സി ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!