ദേശത്തുടി സാഹിത്യോത്സവം ലോഗോ പ്രകാശനം ചെയ്തു

 

konnivartha.com : ജനുവരിയിൽ പത്തനംതിട്ടയിൽ വച്ച് നടക്കുന്ന ദേശത്തുടി സാഹിത്യോത്സവത്തിന്റെ ലോഗോപ്രകാശനം ഇന്ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ കവി രമേശൻ വള്ളിക്കോടിന് ലോഗോ നൽകിയാണ് നിർവ്വഹിച്ചത്.

അനിൽ വള്ളിക്കോട്, ജിനു ഡി. രാജ്, റജി മലയാലപ്പുഴ, ബിനു കെ സാം, കമല കുഞ്ഞിപ്പെണ്ണ്, വിനോദ് ഇളകൊള്ളൂർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, നാടകക്കാരൻ മനോജ് സുനി, രാജേഷ് ഓമല്ലൂർ, അജൻ പിള്ള , എസ്.ബിജു തുടങ്ങിയവർ പങ്കെടുത്തു.

2022ജനുവരി 7, 8, 9 തീയതികളിൽ പത്തനംതിട്ട ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാളിലും പാർക്കിലുമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ കഥ, കവിത, സിനിമ, നാടക, വനിതാ സെമിനാറുകളും ഓപ്പൺ ഫോറവും പുസ്തകോത്സവും പ്രകാശനവും ഒരുക്കും.

കേരളത്തിലെ പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. മലയാളത്തിലെ ശ്രദ്ധേയനായിരുന്ന കവി നെല്ലിക്കൽ മുരളീധരന്റെ പേരിൽ മികച്ച കാവ്യസമാഹാരത്തിനുള്ള ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി പുരസ്ക്കാരം സാഹിത്യ സമ്മേളനത്തിൽ നൽകും എന്ന് ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!