കോന്നി പെയ്ന്റ് കടയിൽ തീ പിടുത്തം : അന്വേഷിക്കണമെന്ന് ബിജെപി

പെയ്ന്റ് കടയിൽ തീ പിടുത്തം അന്വേഷിക്കണമെന്ന് ബിജെപി

ബിജെപി ജില്ലാ പ്രസിഡന്റ്‌ വി. എ സൂരജ് സ്ഥലം സന്ദർശിച്ചു.
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പെയ്ന്റ് കടയിൽ തീപിടുത്തമുണ്ടായതിൽ ദുരൂഹത. ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാതിരുന്ന ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. കോന്നി മെയിൽ റോഡിൽ പ്രവർത്തിച്ചിരുന്ന ശ്രീലക്ഷ്മി പെയിന്റ് ഹൗസിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടം ആണ് പ്രാധമികമായി കണക്കാക്കപ്പെടുന്നത്. അശോക് എം കെ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.

 

തീപിടുത്തമുണ്ടാകാൻ സാങ്കേതിക കാരണങ്ങളൊന്നുമില്ലാതിരുന്ന ഗോഡൗൺ കത്തിനശിച്ചത് എന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ ചൂണ്ടികാട്ടി ,ബിജെപി ജില്ലാ ഐ റ്റി കോ കൺവീനർ കിഷൻ കിഷോർ,ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുജിത് ബാലഗോപാൽ,ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കൽ, മണ്ഡലം കമ്മിറ്റി അംഗം ശശാങ്കൻ, അഭിലാഷ്, ദീപു എന്നിവർ ഒപ്പമുണ്ടാരുന്നു.

error: Content is protected !!