സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്- 2 തസ്തിക; അഭിമുഖം 28, 29 തീയതികളില്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്- 2 തസ്തികയുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളുമായി മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട അഭിമുഖം യഥാക്രമം ഒക്ടോബര്‍ മാസം 28, 29 തീയതികളില്‍ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ചുളള അറിയിപ്പ് തപാല്‍ വഴി നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഈ തീയതികളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!