ശബരിമല സേഫ് സോണ്‍ പ്രോജക്റ്റിലേക്ക് ഡ്രൈവര്‍മാരെ ആവശ്യം ഉണ്ട്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണ്‍ പ്രോജക്റ്റിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താല്പര്യമുള്ള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, കാലാവധിയുള്ള ആര്‍ടിപിസിആര്‍/രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആര്‍ടിഒ മുമ്പാകെ ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍എംവി ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ സേവന തല്‍പരരായി ജോലി ചെയ്യാന്‍ തയാറുള്ളവര്‍ ആയിരിക്കണം.

error: Content is protected !!