കോന്നി: കല്ലേലി വയക്കര , ആവണിപ്പാറ ഒറ്റപ്പെട്ടു

കോന്നി: കല്ലേലി വയക്കര , ആവണിപ്പാറ ഒറ്റപ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയില്‍ അച്ചന്‍ കോവില്‍ നദി കരകവിഞ്ഞതോടെ കോന്നി കല്ലേലി വയക്കരപ്രദേശം ഒറ്റപ്പെട്ടു. 6 കുടുംബങ്ങളിലായി 26 പേരെ താൽക്കാലിക ഷെഡ്ഡുകളിലേക്ക്മാറിതാമസിപ്പിച്ചു . നാശനഷ്ടങ്ങൾ ഒന്നും തന്നെ ഇല്ല.കൊച്ചു വയക്കരയില്‍ പാലം നിർമ്മിച്ചാൽ(ഒറ്റപ്പെടൽ )പ്രശ്നത്തിനു പരിഹാരമാകും . കമ്മ്യൂണിറ്റി ഹാൾ നിർമിച്ചാൽപ്രദേശത്തു പെട്ടെന്ന് ഉണ്ടാകുന്നവെള്ളപൊക്കത്തിൽ ജനത്തെ മാറ്റി പാർപ്പിക്കാൻ സാധിക്കും. ഈ വർഷം തന്നെ ഇത് രണ്ടാമത്തെ വെള്ളപൊക്കം ആണ്. താൽക്കാലിക ഷെഡ് വനത്തിനുള്ളിലായ യതിനാൽ വന്യ ജീവികളുടെ ആക്രമണം സാധ്യതഏറെ ആണ്. മറ്റ് കുഴപ്പങ്ങൾ ഇല്ല. മഴ തുടരുന്നു

error: Content is protected !!