സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ പെയിന്റിംഗ്, ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

അഭിലഷണീയം: എഡ്യൂക്കേഷണൽ ആർട്‌സിലും മാനചിത്രം വരയ്ക്കുന്നതിലും പ്രാവീണ്യം, പ്രിസിഷൻ ഡ്രോയിംഗിലും സയന്റിഫിക്ക് ഡ്രോയിംഗിലും ഉള്ള പരിചയം. കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം.

നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034 എന്ന വിലാസത്തിൽ 22.10.2021 നകം അപേക്ഷ ലഭിക്കേണ്ടതാണ്. ഫോൺ: 0471-2333790, 8547971483, www.ksicl.org.

error: Content is protected !!