കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 29 ലൈഫ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംഘട്ട ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 29 വീടുകളുടെ താക്കോല്‍ദാനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.

കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി ഐസക്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആശാ സജി, വാര്‍ഡ്‌മെമ്പര്‍മാരായ എസ്.പി. സജന്‍, ശോഭ ദേവരാജന്‍, പ്രസന്ന ടീച്ചര്‍, അജിത സജി, എസ്. ബിന്ദു, രമ കലഞ്ഞൂര്‍, സിന്ധു സുദര്‍ശനന്‍, ബിന്ദു റെജി, സുഭാഷിണി, അലക്സാണ്ടര്‍ ഡാനിയല്‍,വിഇഒ എസ്. ഗണേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മൈക്കിള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!