ആദിവാസി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കോന്നി ആശുപത്രിയില്‍ കൊണ്ടുവന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ മുള്ള് മല ആദിവാസി കോളനിയിലെ 17 വയസ്സുള്ള പെണ്‍ കുട്ടിയെ മരണപ്പെട്ട നിലയില്‍ ബന്ധുക്കള്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ കൊണ്ട് വന്നു .

അടൂരിലെ ഒരു സ്ഥാപനത്തിലാണ് പെണ്‍ കുട്ടി ജോലി നോക്കുന്നത് എന്നും ഇന്നലെ ഉച്ചയോടെ പെണ്‍ കുട്ടിയുടെ ചേട്ടത്തി ഈ കുട്ടിയെ കൂട്ടി കൊണ്ടു വീട്ടില്‍ വന്നതായും വൈകിട്ടോടെ പെണ്‍ കുട്ടി അസ്വസ്ഥത പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍ കുട്ടിയെ പുനലൂരിലെ ആശുപത്രിയില്‍ കാണിച്ചു എന്നും രോഗം മാറാത്തതിനാല്‍ ളാഹയില്‍ ഉള്ള മന്ത്ര വാദിയെ കാണിക്കുവാന്‍ കൊണ്ട് വരുന്നതിന് ഇടയില്‍ കൂടല്‍ പോലീസ് പരിധിയില്‍ വെച്ചു പെണ്‍ കുട്ടി വാഹനത്തില്‍ തന്നെ അനക്കമില്ലാതെ കിടന്നതിനാല്‍ വഴി മദ്ധ്യേ ഉള്ള കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു എന്നാണ് കൂടെ ഉള്ള ബന്ധു പറയുന്നത് .

പോലീസ് എത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയൂ . ആദിവാസി പെണ്‍ കുട്ടിയുടെ ദുരൂഹത നിറഞ്ഞ മരണത്തില്‍ ശാസ്ത്രീയവും, സമഗ്രവുമായ അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനായ വിജിൽ ഇന്ത്യാ മൂവ്മെന്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല ആവശ്യപ്പെട്ടു.

error: Content is protected !!