ചികിത്സാ പിഴവ് . അടൂർ മരിയ ആശുപത്രി 1.60000 രൂപ നഷ്ടപരിഹാരം നല്‍കണം

ചികിത്സാ പിഴവ് . അടൂർ മരിയ ആശുപത്രി 1.60000 രൂപ നഷ്ടപരിഹാരം നല്‍കണം

അടൂർ മരിയ ആശുപത്രിക്കും ഡോക്ടർ ജിനു തോമസിനുമെതിരെയാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്‍റെ വിധി

അടൂർ പറക്കോട് പുതുമലക്കാരനായ കാഞ്ഞിരവിളയിൽ സാനു ഡേവിഡിന് 2014 സെപ്റ്റംബറിൽ പത്തനംതിട്ടക്കടുത്തു വെച്ചുണ്ടായ ഒരു അപകടത്തെ തുടർന്ന് അദ്ദേഹത്തെ അടൂരിലുള്ള മരിയ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോകുകയും, ആശുപത്രിയിൽ ഡോക്ടർ ജിനു തോമസ് ചികിൽസിക്കുകയും ചെയ്‌തിരുന്നു , ഈ ഡോക്ടർ സാനു ഡേവിഡിനെ പരിശോധിക്കുകയും ഇടതു കണങ്കാലിന്റെ ജോയിന്റ് തെറ്റിയിട്ടുണ്ടന്നും കാലിനു പൊട്ടൽ ഉണ്ടന്ന് പറയുകയും കാലിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു .

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച കഴിഞ്ഞു ആശുപത്രിയിൽ ചെന്ന് സാനു, ഡോക്ടറിനെ കാണുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം പഴയ പ്ലാസ്റ്റർ നീക്കം ചെയ്തു പുതിയ പ്ലാസ്റ്റർ ഇട്ടു. ഒരു മാസം കഴിഞ്ഞു സാനു വീണ്ടും ആശുപത്രിയിൽ പോയി ഡോക്ടറെ കാണുകയും അന്നേ ദിവസം കാലിൽ ഇട്ടിരുന്ന പ്ലാസ്റ്റർ നീക്കം ചെയ്യുകയും ഒരുമാസം നടന്നു കഴിയുമ്പോൾ കാലിന്റെ വളവ് നിവരുമെന്നും വേദന കുറയുമെന്നും ഡോക്ടർ ഉറപ്പു നൽകുകയുണ്ടായി. എന്നാൽ ഒരുമാസം കഴിഞ്ഞപ്പോഴും കാലിന്റെ വളവും, വേദനയും മാറാത്ത കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണുണ്ടായത്.

ഡോക്ടറുടെ ചികിത്സയിൽ സംശയം തോന്നിയ സാനു ഡേവിഡ് തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ കാലിനു ഓപ്പറേഷൻ ചെയ്യുകയും കാലു ഭേദമാകുകയും ചെയ്തു . 144000 രൂപയോളം ആശുപത്രി ചികിത്സക്കും മറ്റും അവിടെ ചിലവാക്കുകയും ചെയ്തു. മാസങ്ങളോളം ഇങ്ങനെ ചികിൽസിച്ചു നടന്നതുകൊണ്ടു അദ്ദേഹത്തിന് ഉണ്ടായിരുന്ന താൽക്കാലിക ജോലിയും നഷ്ടപ്പെടുകയുണ്ടായി. അടൂർ മരിയ ആശുപത്രിയിൽ വെച്ച് ശരിയായ രീതിയിൽ കാലിനെ പ്ലാസ്റ്റർ ഇട്ടിരുന്നെവെങ്കിൽ തിരുവനന്തപുരത്തു എസ്പി ഫോർട്ട് ആശുപത്രിയിൽ പോകേണ്ടി വരികയും, ചികില്സിക്കുകയും വേണ്ടിവരില്ലായിരുന്നു എന്നാണു സാനു പറയുന്നത്.

അടൂർ മറിയ ആശുപത്രിയുടെയും, ഡോക്ടറുടെയും ചികിത്സാ പിഴവ് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് ഹർജ്ജി കക്ഷി കോടതിയിൽ മൊഴി നൽകുകയുണ്ടായി. അടൂർ മരിയ ആശുപത്രിക്കും, ഡോക്ടർ ജിനു തോമസിനും എതിരെ സാനു ഡേവിഡിനെ ഹർജ്ജി കക്ഷിയായി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത കേസിലാണ് 150000 രൂപ നഷ്ടപരിഹാരവും, 15000 രൂപ കോടതി ചിലവും എതിർകക്ഷികൾ ഹര്ജിക്കാരന് നൽകാൻ വിധിച്ചത്.

ഹർജ്ജി കക്ഷിയുടെയും, എതിർ കക്ഷികളുടെയും വാദങ്ങളും തെളിവ് രേഖകളും പരിശോധിച്ച കമ്മീഷൻ ഹർജ്ജി കക്ഷിയുടെ പരാതി ശരിയാണെന്നു കാണുകയും എതിർ കക്ഷികൾ നഷ്ടപരിഹാരം കൊടുക്കാൻ വിധി പ്രസ്താവിക്കുകയും ചെയ്തു. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ. മെമ്പറന്മാരായ എം ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്

error: Content is protected !!