നവാഭിഷേക നിറവില്‍ കല്ലേലി കാവില്‍ നെല്‍ക്കതിരുകളും നടമണിയും സമര്‍പ്പിച്ചു

നവാഭിഷേക നിറവില്‍ കല്ലേലി കാവില്‍ നെല്‍ക്കതിരുകളും നടമണിയും സമര്‍പ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : 999 മലകളെ സാക്ഷി നിര്‍ത്തി ചിങ്ങമാസ പിറവിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവാഭിഷേകത്തോടെ വിത്തും വിളയും നടമണിയും സമര്‍പ്പിച്ചു . രാജപാളയത്തെ വയലുകളില്‍ വിളയിച്ച നെല്‍കറ്റകള്‍ ആചാര അനുഷ്ഠാനത്തോടെ കാവില്‍ എത്തിച്ച ശേഷം രാവിലെ നവാഭിഷേക പൂജകള്‍ നടത്തി .

നെല്‍ക്കതിരുകള്‍ പ്രത്യേകം പൂജിച്ച ശേഷം പാണ്ടി ദേശത്തെ ഭക്തര്‍ക്ക് വിതയ്ക്കുവാന്‍ ഉള്ള വിത്തിനങ്ങള്‍ കൈമാറി . നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി . നടമണിയും കാവില്‍ സമര്‍പ്പണം ചെയ്തു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കിയതായി കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്തകുമാര്‍ അറിയിച്ചു

error: Content is protected !!