പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.08.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍
തീയതി. 14.08.2021
………………………………………………………………………

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, 583 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 11
2. പന്തളം 22
3. പത്തനംതിട്ട 15
4. തിരുവല്ല 28
5. ആനിക്കാട് 7
6. ആറന്മുള 31

7. അരുവാപുലം 2
8. അയിരൂര്‍ 15
9. ചെന്നീര്‍ക്കര 55
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 21
12. ഏറത്ത് 3

 

13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 6
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 16

 

19. കടപ്ര 2
20. കലഞ്ഞൂര്‍ 7
21. കല്ലൂപ്പാറ 26
22. കവിയൂര്‍ 12
23. കൊടുമണ്‍ 10
24. കോയിപ്രം 6

25. കോന്നി 7
26. കൊറ്റനാട് 10
27. കോട്ടാങ്ങല്‍ 6
28. കോഴഞ്ചേരി 5
29. കുളനട 7

30. കുന്നന്താനം 16
31. മലയാലപ്പുഴ 7
32. മല്ലപ്പളളി 20
33. മല്ലപ്പുഴശേരി 2
34. മെഴുവേലി 1
35. മൈലപ്ര 6
36. നാറാണംമൂഴി 8
37. നാരങ്ങാനം 15
38. നെടുമ്പ്രം 5
39. ഓമല്ലൂര്‍ 19
40. പള്ളിക്കല്‍ 19
41. പന്തളം-തെക്കേക്കര 4
42. പെരിങ്ങര 13

43. പ്രമാടം 9
44. പുറമറ്റം 1
45. റാന്നി 11
46. റാന്നി-പഴവങ്ങാടി 8
47. റാന്നി-അങ്ങാടി 7
48. റാന്നി-പെരുനാട് 5
49. സീതത്തോട് 3
50. തണ്ണിത്തോട് 7
51. തോട്ടപ്പുഴശേരി 10
52. തുമ്പമണ്‍ 3
53. വടശേരിക്കര 8
54. വളളിക്കോട് 3
55. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 138526 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 130987 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 06.08.2021ന് രോഗബാധ സ്ഥിരീകരിച്ച കോന്നി സ്വദേശി(84) ഓഗസ്റ്റ് 12ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 627 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 131052 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6629 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6357 പേര്‍ ജില്ലയിലും, 272 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ആകെ 14769 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5643 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2128 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.4 ശതമാനവുമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

 

കണ്ടെയ്ന്‍മെന്റ് സോണുകള്‍
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 ( കോതയാട്ടുപാറ ഭാഗം), വാര്‍ഡ് 04 (86 ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 14 മുതല്‍ 20 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 20ന് അവസാനിക്കും.

error: Content is protected !!