പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പൂര്‍ണ്ണമായും), ദീര്‍ഘിപ്പിക്കുന്നു , വാര്‍ഡ് 03 (കൊടിനാട്ട്കുന്ന്, തകടിയില്‍ റോഡ് ഭാഗം) പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പൂര്‍ണ്ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പുളിക്കാമല ചാരോലി ഭാഗം), വാര്‍ഡ് 03 (പൂര്‍ണ്ണമായും) തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (മാടപ്ലേത്ത് ഭാഗം ), വാര്‍ഡ് 09 (മാരാമണ്‍ വെട്ടത്ത് പടിഭാഗം)എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് നാല്  മുതല്‍ 10 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

 

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ്  10 ന് അവസാനിക്കും.

error: Content is protected !!