പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് ( ആവോലിക്കുഴി -കാക്കരഭാഗം ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 14 (കാളഞ്ചിറ മരുതിമൂട് ഭാഗം മുതല്‍ കാളഞ്ചിറ മുരുപ്പ് വരെയുള്ള പ്രദേശം) അരുവാപ്പുലം 3,4,12 വാര്‍ഡുകളില്‍ ദീര്‍ഘിപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് പൂര്‍ണമായും, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് പൂര്‍ണമായും, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, നാല്, 12 പൂര്‍ണമായും (ദീര്‍ഘിപ്പിക്കുന്നു), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്( പാടിമണ്‍ പേക്കാവ് കൊച്ചരപ്പ് വെളുത്ത പാറയ്ക്കല്‍ റോഡിന്റെ ഇരുവശവുമുള്ള പ്രദേശങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് ( ആവോലിക്കുഴി -കാക്കരഭാഗം ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 14 (കാളഞ്ചിറ മരുതിമൂട് ഭാഗം മുതല്‍ കാളഞ്ചിറ മുരുപ്പ് വരെയുള്ള പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 29 മുതല്‍ ഓഗസ്റ്റ് നാല് വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് നാലിന് അവസാനിക്കും.

error: Content is protected !!