കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച നാളെ നടക്കും

കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച നാളെ നടക്കും

konnivartha.com : കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളിയ്ക്ക് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്സില്‍ നാളെ ചര്‍ച്ച നടക്കും . പ്രതിപക്ഷ അംഗങ്ങൾ ആറു പേർ ഒപ്പിട്ട് നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു . അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച ഇരുപത്തിയെട്ടാം തീയതി നടക്കും.

 

കോന്നി ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഏഴ് അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ബ്ളോക്ക് പഞ്ചായത്ത്സമിതി അധികാരമേറ്റ് ആറുമാസം കഴിയുമ്പോഴാണ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത് . ഭരണം പിടിയ്ക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. എന്നാൽ ഇതിന് തടയിടാനും അവിശ്വാസം പരാജയപ്പെടുത്താനും കെ.പി.സി.സി.നേതൃത്വവും ആന്‍റോ ആന്‍റണി എം.പി.യും ഇടപെടൽ നടത്തിയിട്ടുണ്ട്.

 

ബ്ലോക്ക് പ്രസിഡന്‍റും മറ്റും പങ്കെടുത്ത ചര്‍ച്ച ഇന്ന് കോന്നി കോണ്‍ഗ്രസ് ഭവനില്‍ നടന്നു . അവിശ്വാസം പരാജയപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭരണ പക്ഷം . എന്തു തന്ത്രം ഉപയോഗിച്ചും കോന്നി ബ്ലോക്ക് ഭരണം പിടിച്ചെടുക്കാന്‍ ഉള്ള നീക്കത്തിലാണ് പ്രതിപക്ഷം .

error: Content is protected !!