കൊക്കാത്തോട്ടില്‍ കാട്ടാനകൂട്ടം വീട് പൂര്‍ണ്ണമായും തകര്‍ത്തു

കൊക്കാത്തോട്ടില്‍ കാട്ടാനകൂട്ടം വീട് പൂര്‍ണ്ണമായും തകര്‍ത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : കൊക്കാത്തോട് കോട്ടാപാറയിൽ കാട്ടാനകൂട്ടം വീട് പൂര്‍ണ്ണമായും തകര്‍ത്തു . കോട്ടാപാറയിൽ സുലോചന (74) യുടെ വീടാണ് കഴിഞ്ഞ രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി പുർണ്ണമായും ‘ തകര്‍ത്തത് .

മകൻ സ്ഥലത്തില്ലാത്തകാരണത്താൽ സുലോചന അയൽപക്കത്തെ വീട്ടിൽ ഉറങ്ങാൻ പോയ സമയത്താണ് കാട്ടാനക്കുട്ടം ഇറങ്ങിയത് . രാവിലെ എത്തിയപ്പോള്‍ ആണ് വീട് തകര്‍ന്നു കിടക്കുന്നത് കണ്ടത് . നടുവത്ത്  മൂഴി റേയിഞ്ച് ഓഫീസറുടെ  നേതൃത്വത്തിൽ വനപാലകർ സ്ഥലത്തു എത്തി നാശനഷ്ടം വിലയിരുത്തി .

അരുവാപ്പുലം, ഗ്രാമ പഞ്ചായത്ത്പ്രസിഡന്‍റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ നായർ .സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ജി മോഹനൻ. ലോക്കൽ കമ്മിറ്റിയംഗം ഡി ഉത്തമൻ ബ്രാഞ്ച് സെക്രട്ടറിസുനിൽ ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ജി ഗോപൻ എന്നിവർ സ്ഥലം സന്ദർശിക്കുകയും മേൽ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു .

error: Content is protected !!