പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 ( പുള്ളോലി, നടയ്ക്കല്‍ മണ്ണില്‍പ്പടി മുതല്‍ ചിരക്കരോട് ഭാഗം), വാര്‍ഡ് 11 (ചന്തോലി കോളനി പ്രദേശം), ആനിക്കാട്
ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 ( തേക്കട കവല മുതല്‍ ഊന്നുകല്‍ ഭാഗം)എന്നീ പ്രദേശങ്ങളില്‍ ജൂലൈ 26 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്ത പക്ഷം മറ്റൊരു ഉത്തരവ് കൂടാതെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍
ഓഗസ്റ്റ് ഒന്നിന് അവസാനിക്കും.

error: Content is protected !!