ദീർഘകാല പൊതു പ്രവർത്തന രംഗത്ത് കോന്നിയുടെ സൗമ്യമുഖം: കോന്നിയൂർ പി. കെ

ദീർഘകാല പൊതു പ്രവർത്തന രംഗത്ത് കോന്നിയുടെ സൗമ്യമുഖം: കോന്നിയൂർ പി. കെ

കോന്നിയൂർ പി കെ ഓർമ്മയായി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ നിറ സാന്നിധ്യമായിരുന്ന കോന്നിയൂർ പി കെ ഓർമ്മയായി.കോന്നിയുടെ രാഷ്ട്രീയ കലാ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന കോന്നിയൂർ പി കെ യുടെ വേർപാട് ഞെട്ടലോടെയാണ് കോന്നി കേട്ടത്.ചൊവ്വാഴ്ച്ച പുലർച്ചെ ഏഴ് മണിയോടെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി കെ എന്ന പൊതു പ്രവർത്തകൻ്റെ അന്ത്യം.

ഇക്കഴിഞ്ഞ നിയമ സഭാ ഉപതിരഞ്ഞെടുപ്പിൽ അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും പി കെ ചുക്കാൻ പിടിച്ചു.തുടർന്ന് വിശ്രമത്തിലായിരുന്നു പി കെ.ജനീഷ് കുമാറിൻ്റെ മികച്ച വിജയത്തിന് ശേഷം മേയ് മൂന്നിനാണ് അസുഖ ബാധിതനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൃക്ക സംബന്ധമായും ഹൃദയ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും അദ്ദേഹത്തെ തളർത്തി.തുടർന്ന് എറണാകുളം അമൃത മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പി കെ.എന്നാൽ പി കെ യുടെ മരണത്തിന് ശേഷമാണ് സംഭവങ്ങൾ പുറംലോകമറിയുന്നത്. വാർത്ത അറിഞ്ഞതോടെ ഞെട്ടലിൽ നിന്ന് വിട്ടുമാറിയിട്ടില്ല പി കെ യെ സ്നേഹിക്കുന്നവർ.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന കാലഘട്ടത്തിൽ പി കെയുടെ വികസന കാഴ്ച്ചപ്പാടുകളെ കോൺഗ്രസ് എതിർത്തുവെങ്കിലും ഇതൊന്നും വകവെയ്ക്കാതെയാണ് പി കെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്‌.ഈ സമയം കോന്നി എം എൽ എ കെ യു ജനീഷ് കുമാറുമായി വേദി പങ്കിടുന്നതിൽ മുൻ കോൺഗ്രസ് ജനപ്രതിനിധി അടൂർ പ്രകാശിന് വലിയ അമർഷവും ഉണ്ടായിരുന്നു.ഇത് ഇരുവരും തമ്മിലുള്ള വാഗ്വാദത്തിനും ഇടയാക്കിയിരുന്നു.

ഇടത് പക്ഷ ചിന്താഗതിക്കാരനായ പി കെ ഇടക്കാലത്ത് വലത് പക്ഷത്ത് ചേർന്ന് പ്രവർത്തിച്ചു.പതിനഞ്ച് വർഷക്കാലം ഡി സി സി ജനറൽ സെക്രട്ടറി ആയിരുന്നു.അടൂർ പ്രകാശ് മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സാംബവ മഹാസ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലയിലും പി കെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ചു.പഠനകാലയളവിൽ മിമിക്രി വേദികളിൽ നിറഞ്ഞ് നിന്നിരുന്ന കലാകാരനായിരുന്നു അദ്ദേഹം.പ്രൊഫ എം പി മന്മദനാണ് പി കെ എന്ന പേര് വിളിച്ചത്.രണ്ട് പതിറ്റാണ്ടിലേറെ നാടക രംഗത്ത് സാന്നിധ്യമറിയിച്ചു.മൈ സ്റ്റുഡൻ്റ്,വിശുദ്ധ പാപങ്ങളുടെ ഇൻ്റ്യ എന്നി സിനിമകളിലും അഭിനയിച്ചു.

കോൺഗ്രസ് രാഷ്ടീയത്തോട് പൊരുത്തപെടാതെ പി കെ ഇരുപത് വർഷത്തിന് ശേഷം പി കെ ഇടതുപക്ഷത്തേക്ക് വരുകയായിരുന്നു.ഇന്ന് രാവിലെ ഒൻപത് മണിക്ക് പത്തനംതിട്ടയിൽ നിന്ന് വിലാപ യാത്രയായി നാടുകാണിയിലെ വീട്ടിൽ എത്തിക്കുന്ന ഭൌതിക ശരീരം പൊതു ദർശനത്തിന് ശേഷം 3.30 ഓടെ പയ്യനാമണ്ണിൽ എത്തിച്ച് സംസ്കാരം നടത്തും.

error: Content is protected !!