പത്തനംതിട്ട ജില്ല എസ്.എസ്.എല്‍.സി ഫലം;വിജയ ശതമാനം 99.73

പത്തനംതിട്ട ജില്ല എസ്.എസ്.എല്‍.സി ഫലം;വിജയ ശതമാനം 99.73

എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് ഇത്തവണ വിജയ ശതമാനം 99.73. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ധിപ്പിക്കാനായെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്താനായില്ല. കഴിഞ്ഞ വര്‍ഷം വിജയ ശതമാനം 99.71 ആയിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് പത്തനംതിട്ട ജില്ലയിലായിരുന്നു. ജില്ലയില്‍ 168 വിദ്യാലയങ്ങളിലായി ഈ വര്‍ഷം പരീക്ഷ എഴുതിയ 10369 വിദ്യാര്‍ഥികളില്‍ 10341 പേര്‍ വിജയിച്ചു. ഇതില്‍ 2612 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 1744 പെണ്‍കുട്ടികളും 868 ആണ്‍കുട്ടികളുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. പരീക്ഷ എഴുതിയവരില്‍ 28 വിദ്യാര്‍ഥികള്‍ക്കാണ്

ഉന്നതപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെപോയത്. എസ്.സി വിഭാഗത്തില്‍ നിന്ന് 2006 വിദ്യാര്‍ഥികളും എസ്.ടി വിഭാഗത്തില്‍ നിന്ന് 97 വിദ്യാര്‍ഥികളും ഉന്നത പഠനത്തിന് അര്‍ഹത നേടി.
കഴിഞ്ഞ വര്‍ഷം 99.71 ശതമാനമായിരുന്നു വിജയം. 10417 വിദ്യാര്‍ഥികള്‍ അന്ന് ജില്ലയില്‍ പരീക്ഷ എഴുതിയതില്‍ 10387 പേരും വിജയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഉന്നത പഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്ത കുട്ടികളുടെ എണ്ണം 30 ആയിരുന്നത് ഈ വര്‍ഷം 28 ആയി കുറയ്ക്കാന്‍ കഴിഞ്ഞു.

error: Content is protected !!