കോന്നിയില്‍ നദീ തീരത്ത് ഒളിപ്പിച്ചു വച്ചിരുന്ന 140 ലിറ്റർ കോട പിടികൂടി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇളകൊള്ളൂരിൽ അച്ചന്‍ കോവില്‍ ആറ്റു തീരത്തെ കാട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന 140 ലിറ്റർ കോട കോന്നി എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി. നാലു കന്നാസുകളിലായി ആറ്റുപുറമ്പോക്കിലെ ചെറിയ കാട്ടിലാണ് കോട സൂക്ഷിച്ചിരുന്നത്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല .

പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ് എച്ച് . അനൂപ് കെ.എസ്. രാഹുൽ വി.എസ്. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.ഇളകൊള്ളൂർ മേഖലയിൽ കാറിലും, ബൈക്കിലുമായി വ്യാജ മദ്യം വീടുകളിൽ എത്തിച്ചു വിൽപ്പന സജീവമെന്ന് പരാതി കിട്ടിയതായുംഎക്‌സൈസ് സംഘം പറഞ്ഞു

error: Content is protected !!