സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (😎, ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6411, കോഴിക്കോട് 5578, മലപ്പുറം 4181, തിരുവനന്തപുരം 3655, തൃശൂര്‍ 3556, ആലപ്പുഴ 3029, പാലക്കാട് 1263, കോട്ടയം 2638, കൊല്ലം 2503, കണ്ണൂര്‍ 2199, പത്തനംതിട്ട 1307, കാസര്‍ഗോഡ് 1106, വയനാട് 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2389, കൊല്ലം 2035, പത്തനംതിട്ട 903, ആലപ്പുഴ 1923, കോട്ടയം 3013, ഇടുക്കി 228, എറണാകുളം 2999, തൃശൂര്‍ 1519, പാലക്കാട് 2488, മലപ്പുറം 3205, കോഴിക്കോട് 3996, വയനാട് 182, കണ്ണൂര്‍ 2083, കാസര്‍ഗോഡ് 189 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,90,906 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,89,515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,882 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 723 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1341 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 864 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്തു നിന്നു വന്നവരും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1301 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍ 33
2. പന്തളം 58
3. പത്തനംതിട്ട 96
4. തിരുവല്ല 117
5. ആനിക്കാട് 19
6. ആറന്മുള 21
7. അരുവാപ്പുലം 3
8. അയിരൂര്‍ 18
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 16
11. ചിറ്റാര്‍ 15
12. ഏറത്ത് 20
13. ഇലന്തൂര്‍ 14
14. ഏനാദിമംഗലം 23
15. ഇരവിപേരൂര്‍ 30
16. ഏഴംകുളം 41
17. എഴുമറ്റൂര്‍ 31
18. കടമ്പനാട് 19
19. കടപ്ര 31
20. കലഞ്ഞൂര്‍ 29
21. കല്ലൂപ്പാറ 21
22. കവിയൂര്‍ 22
23. കൊടുമണ്‍ 13
24. കോയിപ്രം 28
25. കോന്നി 23
26. കൊറ്റനാട് 14
27. കോട്ടാങ്ങല്‍ 27
28. കോഴഞ്ചേരി 21
29. കുളനട 21
30. കുന്നന്താനം 33
31. കുറ്റൂര്‍ 20
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 35
34. മല്ലപ്പുഴശ്ശേരി 5
35. മെഴുവേലി 12
36. മൈലപ്ര 15
37. നാറാണംമൂഴി 16
38. നാരങ്ങാനം 16
39. നെടുമ്പ്രം 26
40. നിരണം 14
41. ഓമല്ലൂര്‍ 11
42. പള്ളിക്കല്‍ 37
43. പന്തളം-തെക്കേക്കര 18
44. പെരിങ്ങര 25
45. പ്രമാടം 25
46. പുറമറ്റം 15
47. റാന്നി 33
48. റാന്നി-പഴവങ്ങാടി 12
49. റാന്നി-അങ്ങാടി 7
50. റാന്നി-പെരുനാട് 19
51. സീതത്തോട് 14
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശ്ശേരി 34
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 17
56. വളളിക്കോട് 17
57. വെച്ചൂച്ചിറ 21

ജില്ലയില്‍ ഇതുവരെ ആകെ 82144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 75029 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 9 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 05.05.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്‍മുള സ്വദേശിനി (74) 06.05.2021ന് മാലക്കര സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 27.04.2021ന് രോഗബാധ സ്ഥിരീകരിച്ച മൈലപ്ര സ്വദേശിനി (72) 03.05.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 27.04.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശിനി (83) 02.05.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 30.04.2021ന് രോഗബാധ സ്ഥിരീകരിച്ച നാരങ്ങാനം സ്വദേശി (37) 05.05.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) റാന്നി പഴവങ്ങാടി സ്വദേശി (62) 05.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
6) 05.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (61) 06.05.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
7) തിരുവല്ല സ്വദേശി (67) 30.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
8) നാരങ്ങാനം സ്വദേശി (87) 05.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
9) 03-05-2021-ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (44) 05.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 864 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 69933 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11934 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11530 പേര്‍ ജില്ലയിലും, 404 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 21881 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1764 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4091 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 54 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 166 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 27736 പേര്‍ നിരീക്ഷണത്തിലാണ്.

error: Content is protected !!