പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ്സോണുകള്‍

 

കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മേടയില്‍പടി മുതല്‍ മുല്ലശ്ശേരി കോളനി ഭാഗം വരെ ), വാര്‍ഡ് എട്ട് ( റെയിന്‍ബോ സ്റ്റുഡിയോ ഭാഗം ), വാര്‍ഡ് 10 (തട്ടേക്കാട് തുകല ഭാഗം), വാര്‍ഡ് 12 (ചെറുവള്ളിപ്പടി മുതല്‍ ആനിക്കാട് ഭാഗം വരെ ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (തേവര്‍കാട് ഭാഗം),വാര്‍ഡ് ഏഴ് (മാമൂട് , നെല്ലിമല, കിണറ്റുകര മോടിയില്‍, വേട്ടുകുന്നില്‍ ഭാഗങ്ങള്‍), വാ‍ര്‍ഡ് 10 (ഭൂതക്കുഴി കോളനി ഭാഗം,11 (കോഴിമല), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് ( താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ തട്ടിക്കല്‍ ഭാഗം വരെയുള്ള പ്രദേശം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (പാലത്തടിയാര്‍), വാര്‍ഡ് അഞ്ച് (വാലുപാറ, ഉറുമ്പിനി ഭാഗം ), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വാരിയത്ത് പടി മുതല്‍ പൂവക്കട വരെയുള്ള ഭാഗം ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (മുരുപ്പേല്‍തറ , മാവിള, പൂതങ്കര കിഴക്ക്അമ്പലം എന്നീ ഭാഗങ്ങള്‍), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (അമ്പലത്തിങ്കല്‍ ജംഗ്ഷന്‍ മുതല്‍ കെ പി എം എസ് ജംഗ്ഷന്‍ വരെ , പുതുകുളങ്ങര ക്ഷേത്രം മുതല്‍ തിരുവാമനപുരം പാലം വരെയും ), വാര്‍ഡ് ഏഴ് (കാപ്പി ഉഴത്തില്‍ ചൂരയ്ക്കല്‍ ഭാഗം ), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (കിസുമം),വാര്‍ഡ് 14 (കോട്ടുപ്പാറ), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, അഞ്ച് , ആറ്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (ഞാലികണ്ടം പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 21 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചു.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, 15, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, പന്തളം മുനിസിപ്പാലിറ്റി, വാര്‍ഡ് 25 (കിളിയന്‍ മുക്ക്) മലയുടെ തെക്കേതില്‍ കോളനി മുതല്‍ മലമുകളില്‍ കോളനി വരെയുള്ള ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ധര്‍മ്മഗിരിപ്പടി മുതല്‍ ചേത്തമല കോളനി ഉള്‍പ്പെടുന്ന കനാല്‍ ഭാഗം വരെ),13 (കുന്നത്തുംകര ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് രണ്ട് (ഇനാശ്ശേരി മുക്ക് മുതല്‍ ഇലവിനാല്‍ കുഴി കുരിശ്ശ് ഭാഗം വരെ ), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (തൊള്ളായിരത്തിക്കുഴി ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത്, വാര്‍ഡ് ഒന്ന്, രണ്ട്, ഏഴ്,13 , ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം), വാര്‍ഡ് ഒൻപത് (വെള്ളയങ്കോട് ഭാഗം)വാര്‍ഡ് 10 (ഉദയഗിരി ഭാഗം), വാര്‍ഡ് 15 (പാറയ്ക്കല്‍ തെക്ക്, ആലയില്‍പടി, ചായലോട് ആശ്രമം എന്നീ ഭാഗങ്ങള്‍)
എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 22 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

error: Content is protected !!