രണ്ടാമത് മലയാള കാവ്യ സംഗീതിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിവുകൾ ഏറെയുണ്ടായിട്ടും അജ്ഞാത കാരണങ്ങളാൽ തമസ്കരിക്കപ്പെടുന്ന അസാമാന്യ കലാ സാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയുംപൊതു സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന സദുദേശ്യത്തോടെ രണ്ടു വർഷത്തിൽ ഒരിക്കൽ ദേശീയാടിസ്ഥാനത്തിൽ മലയാള കാവ്യ സംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന, സംഗീത സാഹിത്യ മത്സരത്തിൽ വിജയികളായവർക്ക് വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ഫോറത്തിന് മുൻപിൽ വന്ന അപേക്ഷകരുടെ കഴിഞ്ഞ കാല സാഹിത്യ – സംഗീത – സാംസ്കാരിക സംഭാവനകൾ കൂടി പരിഗണിച്ചാണ് ഈ അവാർഡ്കൾ നൽകുന്നത്.

മികച്ച സംഗീത സംവിധായകനുള്ള മലയാള കാവ്യ സംഗീതിക ത്യാഗ രാജ സംഗീത രത്ന ദേശീയ പുരസ്‌കാരത്തിന്അനീഷ് RC.യും മികച്ച പിന്നണി ഗായകനുള്ള പുരന്തര ദാസ സംഗീത രത്ന ദേശീയ പുരസ്‌കാരത്തിന്ഷൈൻ ഡാനിയേലും , മികച്ച കവിയ്ക്കുള്ള B.S.R മെമ്മോറിയൽ ദേശീയ കാവ്യ പ്രതിഭാ പുരസ്‌കാരം ഗിരീഷ് മുഖത്തലയും , മികച്ച കഥാകൃത്തായി B.S.R മെമ്മോറിയൽ ദേശീയ അക്ഷര പ്രതിഭാ പുരസ്‌കാരം അപ്പു മുട്ടറയും അർഹരായി.

ചടങ്ങിൽ ഉപമ, അമാനുട എന്നീ ചിത്രങ്ങളിലൂടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ നവാഗത സംവിധായകൻ SS ജിഷ്ണുദേവ്, മലയാള നാടകവേദിയിലെ വേറിട്ട ശബ്ദവും അഭിനയ പ്രതിഭയും യുവ സംഗീതജ്ഞനുമായ സന്ദീപ് കുമാർ പന്തളം എന്നിവർക്ക് യഥാക്രമം മലയാള കാവ്യ സംഗീതിക സ്പെഷ്യൽ ജൂറി പുരസ്‌കാരം, പദ്മശ്രീ തിലകൻ സ്മാരക സ്പെഷ്യൽ ജൂറി പുരസ്‌കാരവും നൽകും.

മികച്ച വിദ്യാർത്ഥി കലാ പ്രതിഭകൾക്കുള്ള കലാ തിലകം, കലാ കോകിലം പുരസ്‌കാരങ്ങൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഐശ്വര്യ ദത്ത് SS നും ,ഹൈസ്കൂൾ വിഭാഗത്തിൽ ആൻസി സാഗർനും സമ്മാനിക്കും

പ്രശസ്ത സിനിമ പിന്നണി ഗാന രചയിതാവും, തിരക്കഥാകൃത്തും,കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ടെലിവിഷൻ അവതാരകനുമായ BR പ്രസാദ് ചെയർമാനും, കഥാകൃത്തും,കവിയും സിനിമ പിന്നണി ഗാന രചയിതാവും റോം അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജേതാവുമായ ദീപു RS ചടയമംഗലം ,ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായസബീഷ് ബാല,,റീൽസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്‌കാര ജേതാവും,നടനും നിർമ്മാതാവുമായ  അൻസാർ മുംബൈ, സിനിമ സംഗീത സംവിധായകൻ ശബരിഷ് mp, എന്നിവർ അംഗങ്ങളുമായ ജൂറിയാണ് എൻട്രികൾ പരിശോധിച്ച് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത് .

3001 രൂപയും പ്രശസ്തി പത്രവും, ഫലകവും, സ്വർണ്ണമെടലും അടങ്ങുന്നതാണ് അവാർഡ് .2021 മാർച്ച്‌ 6 ന് തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സെൻറ് കൃസോസ്റ്റം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന വിജയോത്സവ ചടങ്ങിനൊടനുബന്ധിച്ചു അഭിവന്ദ്യ പിതാവ് ബിഷപ്പ് അബൂൻ തോമസ് മാർ യൗസേബിയോസ് മലയാള ചലച്ചിത്ര സംഗീത അവാർഡ്കൾ സമ്മാനിക്കും.

സിനിമ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ ചടങ്ങ് ഉത്ഘാടനം ചെയ്യും, പാറശാല വൈദിക ജില്ല കറസ്പോൺഡന്റ് ഫാദർ ഷീൻ തങ്കാലയം ,സ്കൂൾ ഹെഡ്മിസ്ട്രസ്, PTA പ്രസിഡന്റ്,സിനിമ പിന്നണി ഗാന രചയിതാവും, മലയാള കാവ്യ സംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറം ചെയർമാനുമായ ദീപു RS ചടയമംഗലം തുടങ്ങിയവർ സംബന്ധിക്കും.

error: Content is protected !!