കോന്നി മെഡിക്കല്‍ കോളേജില്‍ 25 സെക്യൂരിറ്റി ജീവനക്കാരെയും എംപ്ലോയീമെന്‍റില്‍ നിന്നും നിയമിക്കണം

 

കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളേജില്‍ വരുന്ന ഒഴിവുകള്‍ എംപ്ലോയീമെന്‍റില്‍ നിന്നും പി എസ് സി വഴിയുമാകുമെന്ന് സ്ഥലം എം എം എല്‍ എ ഏതാനും മാസം മുന്നേ പ്രഖ്യാപിച്ചിരുന്നു . എന്നാല്‍ കഴിഞ്ഞ ദിവസം 10 സെക്യൂരിറ്റി ആളുകള്‍ കോന്നി മെഡിക്കല്‍ കോളേജില്‍ ചുമതല ഏറ്റു . രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിയമനം എന്നാണ് പരാതി .വിമുക്ത ഭടന്‍മാര്‍ ആണ് ഇവര്‍ എന്നു പറയുന്നു .

നൂറുകണക്കിനു ആളുകള്‍ എംപോയിമെന്‍റ് ഓഫീസില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു ജോലിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ആണ് പെന്‍ഷനും മറ്റ് ആനുകൂല്യവും ഉള്ള ആളുകള്‍ തന്നെ വീണ്ടും മറ്റൊരു ജോലി ” തരപ്പെടുത്തി ” എടുത്തത് .
ഇത്തരം ഒരു നിയമനം സംബന്ധിച്ച് ആര്‍ക്കും കരാര്‍ നല്‍കിയിട്ടില്ല എന്നു സ്ഥലം എം എല്‍ എ പറയുന്നു . നിയമനം സംബന്ധിച്ച് നിയമന ഉത്തരവ് ലഭിച്ചില്ല എന്നാണ് ആശുപതി സൂപ്രണ്ട് പറയുന്നത് .

10 സെക്യൂരിറ്റി ജീവനകാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടെന്ന് ജോലിയ്ക്ക് എത്തിയവര്‍ പറയുന്നു . കോന്നി മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുള്ള അനധികൃത നിയമനങ്ങള്‍ എതിര്‍ക്കുമെന്ന് ജോലി രഹിതര്‍ പറയുന്നു . അതിനായി സംഘടന രൂപീകരിക്കും .
കോന്നി മെഡിക്കല്‍ കോളേജിലെ നിയമങ്ങങ്ങളെ സംബന്ധിച്ച് എംപ്ലായ്മെന്‍റ് അറിയിപ്പ് ഒന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചില്ല . താല്‍കാലിക ഡോക്ടര്‍മാരുടെ ഒഴിവ് സംബന്ധിച്ച് മാത്രം ആണ് അറിയിപ്പ് നേരത്തെ ഉണ്ടായിരുന്നത് .
കോന്നി മെഡിക്കല്‍ കോളേജില്‍ അനധികൃതമായി എത്തിയ സെക്യൂരിറ്റികളോടെ മടങ്ങി പോകുവാന്‍ സ്ഥലം എം എല്‍ എ ആവശ്യപ്പെട്ടു .

കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് മെന്‍റ് ഡവലപ്മെന്‍റ് ആന്‍റ് റീഹബിളിറ്റേഷന്‍ കോര്‍പ്പറേഷന്‍ വഴിയാണ് നിയമനം എന്നാണ് വിമുക്ത ഭടന്‍മാര്‍ പറയുന്നത് . കോന്നി മെഡിക്കല്‍ കോളേജിലെ എല്ലാ നിയമനവും എംപ്ലോയീമെന്‍റ് ,പി എസ് സി വഴി മാത്രമേ ഉള്ളൂ എന്നു എം എല്‍ എ ആവര്‍ത്തിച്ചു പറയുന്നു .


മുഴുവന്‍ നിയമനവും സംബന്ധിച്ച് പൊതു ജന അറിയിപ്പിലൂടെ മാത്രമേ നിയമനം നടത്താവൂ എന്നാണ് ആവശ്യം . രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശയില്‍ ആരെയും നിയമിക്കരുത് എന്നും നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .

 

error: Content is protected !!