കോന്നി മെഡിക്കല്‍ കോളേജ് കിടത്തി ചികിത്സ ഫെബ്രുവരി 10ന്
കോന്നി വാര്‍ത്ത ഡോട്ട് കോം :മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സ ആരംഭിക്കുന്നത്തിന്‍റെ ഭാഗമായി വാർഡുകൾ ക്രമീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.വാർഡുകളിൽ കിടക്കകൾ സജ്ജീകരിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
ഫെബ്രുവരി 10ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നേരിട്ടെത്തിയാണ് കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്യുന്നത്. നൂറ് കിടക്കകളുമായാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്.
വാർഡുകളിലേ
ക്കാവശ്യമായ ഉപകരണങ്ങളും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ എത്തിച്ചു തുടങ്ങി.ഐ.വി.സ്റ്റാൻഡ്, നെബുലൈസർ, ഡ്രമ്മുകൾ, ട്രേകൾ, മരുന്നുകൾ തുടങ്ങിയവകളാണ് എത്തിച്ചത്.
കാരുണ്യ ഫാർമസി നിർമ്മാണ പ്രവർത്തനവും പുരോഗമിക്കുകയാണ്. ഫാർമസിയിലേക്കാവശ്യമായ ഷെൽഫും മെഡിക്കൽ കോളേജിലെത്തിച്ചു.
കോവിഡ് വ്യാപന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോവിഡ് ആൻ്റിജൻ പരിശോധന നടത്തിയ ശേഷം മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്നും എം.എൽ.എ പറഞ്ഞു.