പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സി.ബി.ഐ അന്വേഷണം തുടങ്ങി പ്രത്യേക ടീമിനെ നിയോഗിച്ചു

 

കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി

കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. കോടതി ഉത്തരവുണ്ടായിട്ടും കേസന്വേഷണം സി.ബിഐ ഏറ്റെടുക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകരിലൊരാൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.

അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായും സി.ബി.ഐ , കോടതിയെ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സോമരാജൻ ഹർജി തള്ളിയത്. നേരത്തെ കോടതിയലക്ഷ്യ നടപടി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. പരാതികളിന്മേൽ പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് നിർദേശത്തിനെതിരെ സി.ബി.ഐ നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.

 

 

error: Content is protected !!